ലിന്‍ഡ്‌സേ‘പാമി’യുടെ വഴിയേ..

ലിന്‍‌ഡ്സേ
PROPRO
'മീന്‍ഗേള്‍സ്‌ സുന്ദരി' ലിന്‍ഡ്‌സേ ലോഹന്‍ 'ബേവാച്ച്‌ സുന്ദരി' പമേല ആന്‍ഡേഴ്‌സണെ മാതൃകയാക്കുന്നു. ചെറുപ്രായത്തില്‍ തന്നെ വിവാദങ്ങളുടെ കൂട്ടുകാരിയായ ലിഡ്‌സേ പാമിയുടെ വഴിയേ മാറിടം വലുതാക്കാനുള്ള അറ്റകൈ ശ്രമത്തിലാണെന്നാണ്‌ ഹോളിവുഡ്‌ പാപ്പിരാസികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

ലിഡ്‌സേയുടെ അടുത്ത ചിത്ത്രതില്‍ ഒരു കുന്നോളം വലുപ്പമുള്ള മാറിടവുമായി പ്രത്യക്ഷപ്പെടുകയാണത്രേ സുന്ദരിയുടെ ലക്‍ഷ്യം. മയക്കുമരുന്നടിയുടേയും വഴിവിട്ടുള്ള ജീവിതത്തിന്‍റേയും പേരില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ അടയ്‌ക്കപ്പെട്ട ലിഡ്‌സെയുടെ പുതിയ നീക്കം ആരാധകരെ തീരെ ഞെട്ടിച്ചിട്ടില്ല.

കാരണം സാമന്തര റാന്‍സണ്‍ എന്ന സുന്ദരിയുമായുള്ള ലിന്‍ഡ്‌സേയും സ്വവര്‍ഗ്ഗാനുരാഗം കഴിഞ്ഞ ആഴ്‌ച പുറത്തുവന്നതേയുള്ളു. രണ്ടു പെണ്ണുങ്ങളും ആലിംഗന ബന്ധരായി ഗാഢചുംബനത്തില്‍ ഏര്‍പ്പെട്ടു നില്‍ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ഹോട്ട്‌ ന്യൂസ്‌ ആയിരുന്നു.

സാമന്തയുടെ പ്രേരണയുടെ ഫലമായാണോ ലിന്‍ഡ്‌സേ പുതിയ തീരുമാനം എടുത്തത്‌ എന്നാണ്‌ ഇനി അറിയാനുള്ളത്‌. അഭിനയത്തികവിന്‍റെ പേരിലല്ലെങ്കിലും സമൃദ്ധമായ മാറിടത്തിന്‍റെ പിന്‍ബലത്തിലാണ്‌ പമേല ആന്‍ഡേഴ്‌സന്‍ അമേരിക്കയില്‍ ഹിറ്റായത്‌. എന്നാല്‍ അഭിനയതികവിന്‍റെ കാര്യത്തില്‍ ലിന്‍ഡ്‌സേ മുന്‍ ചിത്രങ്ങളിലൂടെ കഴിവ്‌ തെളിയിച്ചിട്ടുള്ളതാണ്‌.

മാറിടത്തില്‍ കത്തിവച്ച്‌ അഴക്‌ വര്‍ദ്ധിപ്പിച്ചാല്‍ പുരുഷന്മാരെ വാലാട്ടികളാക്കി നടത്താം എന്ന പമേലയുടെ മാതൃകയാണ്‌ ലിന്‍ഡ്‌സേയെ ആവേശ ഭരിതയാക്കിയതത്രേ.
ലിന്‍ഡ്സേ
PROPRO


മകളുടെ സ്വവര്‍ഗ്ഗാനുരാഗത്തിന്‌ ലിന്‍ഡേയുടെ മാതാവ്‌ മൗനാനുവാദം നല്‌കിയിരിക്കുകയാണെന്നും ഹോളിവുഡ്‌ മാധ്യമങ്ങള്‍ ചൂണ്ടികാട്ടുന്നു. മകളുടെ ഈ വേലത്തരങ്ങള്‍ക്ക്‌ മാതാപിതാക്കളെ കുറ്റപ്പെടുത്താനും അവര്‍ മടിക്കുന്നില്ല.

WEBDUNIA|
ലിന്‍ഡ്‌സേയുടെ അനുജത്തി ആഷ്‌ലേയുടെ പിതാവ്‌ ലിന്‍ഡ്‌സേയുടെ പിതാവല്ല എന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. ഇത്‌ തെളിയിക്കുന്നതിനായി ഡി എന്‍ എ ടെസ്റ്റ്‌ നടത്താന്‍ കോടതി ലിന്‍ഡ്‌സേയുടെ പിതാവിനോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :