പുരസ്കാരങ്ങൾ വാരിക്കൂട്ടി ലാ ലാ ലാൻഡ്; ഓസ്കാർ വേദി ഇവരുടേ‌തായിരുന്നു!

മിന്നിത്തിളങ്ങി ലാ ലാ ലാൻഡ്! ഓസ്കാർ വേദിയിൽ ഓംപുരിക്ക് ആദരം

ലോസ് ആഞ്ചല്‍സ്| aparna shaji| Last Updated: തിങ്കള്‍, 27 ഫെബ്രുവരി 2017 (11:49 IST)
89- ആമത് ഓസ്കാര്‍ പുരസ്കാരദാനച്ചടങ്ങുകൾ അവസാനിച്ചു. മികച്ച ചിത്രം, നടന്‍, നടി എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. 'മാഞ്ചസ്റ്റർ ബൈ ദ സീ'യിലെ പ്രകടനത്തിന് കേയ്സി അഫ്ലക് മികച്ച നടനുള്ള പുരസ്കാരം നേടി. ലാ ലാ ലാൻഡിലെ പ്രകടനത്തിന് എമ്മ സ്റ്റോൺ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. 6 പുരസ്കാരങ്ങൾ നേടി മുന്നിൽ നിൽക്കുന്ന ലാ ലാ ലാൻഡ് ആയിരുന്നു പ്രധാന ആകർഷണം.

അവാർഡുകൾ:

മികച്ച സിനിമ: മൂൺ ലൈറ്റ്
മികച്ച നടൻ: കെയ്‌സി അഫ്ലെക് ( മഞ്ചസ്റ്റർ ബൈ ദ സി)
മികച്ച നടി: എമ്മ സ്റ്റോൺ (ലാ ലാ ലാൻഡ്)
മികച്ച സംവിധായകൻ: ഡാമിയന്‍ ചെസെല്ലെ (ലാ ലാ ലാന്‍ഡ്)
മികച്ച സഹനടൻ: മഹർഷല അലി (ചിത്രം: മൂണ്‍ലൈറ്റ്)
മികച്ച സഹനടി: വയോള ഡേവിസ് (ചിത്രം: ഫെന്‍സസ്)
മികച്ച ആനിമേഷൻ ചിത്രം: സൂട്ടോപ്പിയ (സീച്ചർ)
മികച്ച വിദേശ ചിത്രം: സെയിൽസ്‌മാൻ
ഒറിജിനല്‍ സോങ്: സിറ്റി ഓഫ് സ്റ്റാര്‍സ് (ലാ ലാ ലാൻഡ്)
ഛായാഗ്രാഹണം: ലൂയിസ് സാന്‍ഡ്‌ഗ്രെന്‍ (ലാ ലാ ലാൻഡ്)
പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ് (ലാ ലാ ലാൻഡ്)
ഒറിജിനല്‍ സ്‌കോര്‍: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ് (ലാ ലാ ലാൻഡ്)
ഡോക്യുമെന്ററി ഫീച്ചര്‍: ഒ.ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)
മികച്ച വിഷ്വൽ ഇഫക്ട്സ്: ദ ജംഗിൾ ബുക്ക്
എഡിറ്റിങ്: ജോണ്‍ ഗില്‍ബര്‍ട്ട്
(ഹാക്‌സോ ബ്രിഡ്ജ്)
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സിങ്‌ ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്റ്റ്: ദി വൈറ്റ് ഹെല്‍മറ്റ്‌
സൗണ്ട് എഡിറ്റിങ്: സിവിയന്‍ ബെല്ലെമേര്‍ (അറൈവല്‍)
സൗണ്ട് മിക്‌സിങ്: കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ഹാക്‌സോ റിഡ്ജ്)
ഒറിജിനല്‍ തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍ (മാഞ്ചസ്റ്റര്‍ ബൈ ദി സീ)
അഡാപ്റ്റഡ് തിരക്കഥ: ബെറി ജെന്‍കിന്‍സ് (മൂണ്‍ലൈറ്റ്)

മികച്ച ഡോക്യുമെന്ററി ഹൃസ്വ ചിത്രമായി തെരഞ്ഞെടുത്ത വൈറ്റ് ഹെൽമറ്റ്സ് സിറിയയിലെ ജനകീയ പ്രതിരോധത്തിന്റെ കഥയാണ് പറയുന്നത്. ഈ ഡോക്യുമെന്‍ററിക്കു പിന്നില്‍ പ്രവര്‍ത്തിച്ച സിറിയക്കാരനായ 21കാരനായ ഖാലിദ് ഖാത്തിബിനെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ഹ്രസ്വ ഡോക്യുമെന്‍ററി വിഭാഗത്തിലാണ് നോമിനേഷന്‍ ലഭിച്ചത്.

മികച്ച സഹനടനായി മഹർഷല അലി
തെരഞ്ഞെടുക്കപ്പെട്ടതോടെ ഇതോടെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ദേവ് അലി സ്വപനങ്ങളിൽ നിന്ന് പുറത്തായി. എന്നാൽ മയക്കുമരുന്ന് ഏജൻറിന്റെ രൂപത്തിൽ നിറഞ്ഞാടിയ അലിയുടെ വേഷം പുരസ്കാരത്തിന് തികച്ചും അർഹതപ്പെട്ടതായിരുന്നു. നേരത്തേ റെഡ് കാർപറ്റിൽ ഇന്ത്യയിൽ നിന്നും പ്രിയങ്ക ചോപ്ര, ദേവ് അലി എന്നിവർ പങ്കെടുത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :