ജൂലിക്ക് ബ്രാഡ്പിറ്റിന്‍റെ നായികയാകണം

angelina joolie
PROPRO
ഈ ബ്രാഡ്പിറ്റ് നട്ടെല്ലുള്ള ഒരു ഭര്‍ത്താവാണോ എന്നു നിങ്ങള്‍ സംശയിച്ചേക്കാം. ഹോളീവുഡ് സൂപ്പര്‍ താരം ബ്രാഡ്പിറ്റ് ഭാര്യയുടെ താളത്തിനൊത്തെല്ലാം തുള്ളുകയാണ്.

2005 ല്‍ പുറത്തു വന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് സ്മിത്ത് എന്ന ചിത്രത്തോടെയാണ് ഹോളീവുഡ് ഹോട്ട് അഞ്ജലീന ജൂലിയെ ബ്രാഡ് പിറ്റ് കണ്ടത്. അതോടെ ഹൃദയം കവര്‍ന്ന സുന്ദരിയെ പിന്നെ സ്വന്തമാക്കണമെന്നായി പിറ്റിന്‍റെ മോഹം.

ഇക്കാര്യത്തിനായി മുന്‍ ഭാര്യ ജെന്നിഫര്‍ ആംനിസ്റ്റണെ കൂളായിട്ടു കക്ഷി ഉപേക്ഷിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ ജൂലിയുമായി പ്രണയത്തിലാണെന്ന പ്രഖ്യാപനവും ബ്രാഡ് നടത്തി. മിസ്റ്റര്‍ ആന്‍ഡ് മിസ് സ്മിത്ത് കാര്യമായ ചലനം ഉണ്ടാക്കുക കൂടി ചെയ്തതോടെ ഇരുവരും ഒന്നിക്കണമെന്ന ആരാധകരുടെ മോഹവും സഫലമാക്കി.

ഹോളീവുഡിലെ ഏറ്റവും സെക്സിയായ ആഞ്ജലീന ജൂലിയുടെ മോഹം ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും മക്കള്‍ വേണമെന്നതാണ്. വിവാഹം കഴിഞ്ഞതോടെ അതിനും ബ്രാഡ് പിറ്റ് സമ്മതിച്ചു. സ്വന്തം മക്കള്‍ക്ക് പുറമേ കിട്ടാവുന്ന എല്ലാ അശരണരയ കുട്ടികളെയും ദത്തെടുക്കുക കൂടി ചെയ്തതില്‍ ബ്രാഡ് ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല.

അതോടെ ഭര്‍ത്താവിനോടുള്ള അഞ്ജലീനയുടെ പ്രേമം വര്‍ദ്ധിച്ചു. ഇപ്പോള്‍ ജീവിതത്തിലെ നായകനൊപ്പം ഒരു ചിത്രത്തില്‍ കൂടി ഒന്നിക്കണമെന്ന മോഹമാണ് ഇപ്പോല്‍ അഞ്ജലീനയ്ക്ക് അടക്കാതായിരിക്കുന്നത്. പിറ്റിനൊപ്പമുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്ന പൂതിക്കായി എന്തു ചെയ്യാനും ജൂലി തയ്യാറാണത്രേ.

WEBDUNIA|
മിസ്റ്റര്‍ ആന്‍ഡ് മിസ് സ്മിത്തിനു ശേഷം ഇരുവരും പങ്കാളികളായ ഏതാനും ചിത്രം പുറത്തു വന്നെങ്കിലും നായികാ നായകന്‍‌മാരായി അഭിനയിച്ചില്ല. അനുയോജ്യമായ അവസരം വരുമെന്നാണ് ബ്രാഞ്ചലീനയുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :