എന്താണ് വിഷ്ണു സഹസ്രനാമ സ്‌തോത്രം ? ഇത് എപ്പോള്‍ ജപിക്കണം ?

ഭഗവാനോടുള്ള ഭക്തിക്ക് ആഴം കൂട്ടാൻ വിഷ്ണു സഹസ്രനാമ സ്‌തോത്രം

vishnu sahasranamam , mahavishnu , mahabharatha , ആത്മീയം , വിഷ്ണു സഹസ്രനാമ സ്‌തോത്രം , മഹാവിഷ്ണു ,  മഹാഭാരതം
സജിത്ത്| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (14:34 IST)
സഹസ്രനാമ സ്‌തോത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഒന്നാണ് വിഷ്ണുസഹസ്രനാമ സ്‌തോത്രം. സാധാരണ ഭക്തന്റെയും തത്ത്വചിന്തകന്റെയും ഭഗവാനോടുള്ള ഭക്തിക്ക് ആഴം കൂട്ടാൻ സഹായിക്കുന്ന തരത്തിലാണ് വിഷ്ണുസഹസ്രനാമ സ്‌തോത്രത്തിലെ ഓരോ നാമവും എന്നതും ശ്രദ്ധേയമാണ്.

ഋഷീശ്വരന്മാരാല്‍ രചിക്കപ്പെട്ടതാണ് ഈ സ്‌തോത്രമെന്നാണ് ചരിത്രം. ഇതിലെ ആയിരം ദിവ്യനാമങ്ങള്‍ കവിയും ഋഷിവര്യനുമായ വേദവ്യാസമഹര്‍ഷി മഹാഭാരതത്തില്‍ എഴുതിച്ചേര്‍ത്തതായും പറയപ്പെടുന്നു. സര്‍വ്വേശ്വരനായ മഹാവിഷ്ണുവാണ് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാഴ്ത്തപ്പെടുന്ന ഈശ്വരന്‍ എന്നാണ് ഇതില്‍ പറയുന്നത്.

പ്രഭാതത്തില്‍ ഉണര്‍ന്ന് ശുദ്ധമായി മഹാവിഷ്ണുവിനെ ഭജിക്കുന്നവർക്ക് പരമമായ മംഗളത്തെ പുല്‍കാനും ശാന്തി നേടാനും സാധിക്കും. സഹസ്രനാമ സ്‌തോത്രം ചൊല്ലി മഹാവിഷ്ണുവിനെ സംപ്രീതനാക്കാന്‍ കഴിഞ്ഞാല്‍ സകലസൃഷ്ടികളും സംസാര ബന്ധനത്തില്‍നിന്ന് മുക്തരാകുകയും ചെയ്യുമെന്നും ആചാര്യന്മാര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :