Shivaratri 2025: എന്താണ് ശിവരാത്രി? ഐതിഹ്യങ്ങള്‍ അറിയാം

പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതിഹ്യങ്ങളുണ്ട്

Shivaratri 2025
രേണുക വേണു| Last Modified തിങ്കള്‍, 24 ഫെബ്രുവരി 2025 (15:11 IST)
Shivaratri 2025

Shivaratri 2025: ഫെബ്രുവരി 26 ബുധനാഴ്ചയാണ് ഇത്തവണ മഹാ ശിവരാത്രി. ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. മാഘമാസത്തിലെ കുംഭത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു രാത്രികള്‍ക്ക് ചതുര്‍ദ്ദശീസംബന്ധം വന്നാല്‍ ആദ്യത്തേത് എടുക്കണം. താപസന്മാര്‍ക്ക് പ്രധാനവും ശിവ പ്രതീകരവുമായ ഈ വ്രതം അതിശ്രേഷ്ഠമാണ്.

പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതിഹ്യങ്ങളുണ്ട്. പാലാഴി മഥനം നടത്തുമ്പോഴുണ്ടായ ഹലാലവിഷം ലോകരക്ഷയ്ക്കായി ശ്രീ മഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. പരമശിവന്‍ വിഷപാനം ചെയ്ത രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.

മഹാവിഷ്ണുവിനെയും ശിവനെയും ബ്രഹ്‌മാവിനെയും ബന്ധപ്പെടുത്തിയാണ് രണ്ടാമത്തെ ശിവരാത്രി ഐതിഹ്യം. മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്‌മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്‌മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്‌മാവിന് തൃപ്തി നല്‍കിയില്ല. അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.

ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്‌മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ ദിവസം വ്രതം സ്വീകരിക്കണമെന്ന് ശിവന്‍ അറിയിച്ചു. ഈ ദിവസമാണ് ശിവരാത്രിയായി അനുഷ്ടിക്കുന്നതെന്നും മറ്റൊരു ഐതീഹ്യത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും വരുത്താറുളള മൂന്ന് തെറ്റുകള്‍!
ആളുകള്‍ ദേവീദേവന്മാരെ ആരാധിക്കാന്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. എന്നാല്‍ ആളുകള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം
പാപഗ്രഹങ്ങളായ രാഹുവും കേതുവും അവരുടെ നക്ഷത്രരാശികള്‍ മാറി. രാഹു ഇപ്പോള്‍ പൂര്‍വ്വ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല
ജ്യോതിഷത്തില്‍, നിങ്ങളുടെ പേരിന്റെ ആദ്യക്ഷരം നിങ്ങളുടെ വ്യക്തിത്വത്തെയും സാധ്യതയുള്ള ...

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു ...

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിരിക്കാം!
ജീവിതത്തില്‍, നല്ല സമയങ്ങളും ചീത്ത സമയങ്ങളും വന്നു പോകും. നല്ല സമയങ്ങള്‍ സന്തോഷവും ...

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 ...

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം
2025 മാർച്ച് 17 മുതൽ 23 വരെയുള്ള ഒരാഴ്ച 12 കൂറുകാര്‍ക്കും എങ്ങനെയായിരിക്കും.