ക്ഷേത്രദര്‍ശനത്തില്‍ തീര്‍ത്ഥത്തിന്റെ പ്രാധാന്യം എന്താണ്?

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (13:16 IST)
ക്ഷേത്രദര്‍ശനത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് തീര്‍ത്ഥം. ക്ഷേത്രദര്ശനം മാറ്റിനിര്‍ത്താനാവാത്ത ചടങ്ങാണ് തീര്‍ത്ഥം സേവിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രത്തിലെ പൂജാരി തീര്‍ത്ഥവും ചന്ദനവും പ്രസാദമായി നല്‍കാറുണ്ട്. ആദ്യം തീര്‍ത്ഥം നല്‍കിയശേഷമാണ് ചന്ദനം നല്‍കുന്നത്. തീര്‍ത്ഥം വാങ്ങുമ്പോള്‍ വലതുകൈകൊണ്ടാണ് വാങ്ങേണ്ടത്. അല്‍പം തീര്‍ത്ഥം മാത്രമേ വാങ്ങാവു. ചിലക്ഷേത്രങ്ങളില്‍ ഔഷധഗുണമുള്ള തീര്‍ത്ഥങ്ങളും നല്‍കാറുണ്ട്. തീര്‍ത്ഥ സേവിക്കുന്നത് അസുഖങ്ങള്‍ മാറാന്‍ നല്ലതാണെന്നാണ് വിശ്വാസം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :