സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 25 നവംബര്‍ 2023 (15:31 IST)
പൊതുവേ നല്ല മാസമാണിത്. ജോലിഭാരം കൂടുമെങ്കിലും അവ പൂര്‍ത്തീകരിക്കും. വ്യാപാരത്തില്‍ സാധാരണ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. വ്യാപാര നില മെച്ചപ്പെടും. ജോലിസ്ഥലത്ത് ഉത്തരവാദിത്വം ഏറും. കലാരംഗത്തുള്ളവരുടെ ആഗ്രഹങ്ങള്‍ നിറവേറും. ദാമ്പത്യബന്ധം മെച്ചപ്പെടും. സന്താനങ്ങള്‍ അനുസരണയോടെ പ്രവര്‍ത്തിക്കും.
സന്താനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും. സഹോദര സഹായം ലഭിക്കും. കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാകും. മനസമാധാനം ലഭിക്കും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ് വര്‍ദ്ധിക്കും. അന്തര്‍മുഖരായ ശത്രുക്കളെ തോല്‍പ്പിക്കും. പ്രബലരുടെ സഹായം ലഭിക്കും. വിദേശത്തുള്ളവരുടെ സഹായം ലഭിക്കും. സുഹൃത്തുക്കള്‍ക്കിടയില്‍ ഭിന്നിപ്പിന് സാദ്ധ്യത.