രാമായണപാരായണം - മുപ്പത്തൊന്നാം ദിവസം

WEBDUNIA|

പിന്നെഗ്ഗുഹനെ വിളിച്ചു മധുവരന്‍
“ഗച്‌ഛ സഖേ! പുരം ശൃംഗിവേരം ഭവാന്‍!
മച്ചരിത്രങ്ങളും ചിന്തിച്ചു വാഴ്ക നീ.
ഭോഗങ്ങളെല്ലാം ഭുജിച്ചു ചിരം പുന&
രേകഭാവം ഭജിച്ചീടുകെന്നോറ്റു നീ.”
ദിവ്യാംഭരാഭരണങ്ങലെല്ലാം കൊടു&
ത്തവ്യാജഭക്തനു യാത്രവഴങ്ങിനാന്‍.
പ്രേമഭാരേണ വിയോഗദു:ഖംകൊണ്ടു
രാമലോശ്ലിഷ്ടനായ ഗുഹന്‍ തദാ
ഗംഗാനദീപരിശോഭിതമായൊരു
ശൃംഗിവേരം പ്രവേശിച്ചു മരുവിനാന്‍.
മൂല്യമില്ലാത വസ്ത്രാഭരണങ്ങളും
മാല്യകളഭഹരിചന്ദനാദിയും
പിന്നെയും പിന്നെയും വേണ്ടുവോളം നല്‌കി
മന്നവന്‍ ഗാഢഗാഢം പുണര്‍ന്നാദരാല്‍
മര്‍ക്കടനായകന്മാര്‍ക്കും കൊടുത്തു പോയ്‌&
ക്കിഷ്ക്കിന്‍ഡപൂകെന്നരുളീടിനാന്‍.
സുഗ്രീവനും വിയോഗേന ദു:ഖംകൊണ്ടു
കിഷ്കിന്ധ പുക്കു സുഖിച്ചു മരുവിനാന്‍.
സീതാജനകനായീടും ജനകനെ
പ്രീതിയോടേ പറഞ്ഞാശ്ലേഷവും ചെയ്തു
സീതയെക്കൊണ്ടു കൊടുപ്പിച്ചോരോതരം
നൂതനപട്ടാംബരാഭരണാദിയും
നല്‌കി വിദേഹരാജ്യത്തിന്നു പോകെന്നു
പുല്‍കിക്കനിവോടു യാത്രവഴങ്ങിനാന്‍.
കാശിരാജാവിനും വസ്ത്രാഭരണങ്ങ&
ളാശയാനന്ദം വരുമാരറു നല്കിനാന്‍.
പിന്നെ മറ്റുള്ളനൃപന്മാര്‍ക്കുമൊക്കവേ
മന്നവന്‍ നിര്‍മ്മലഭൂഷണാദ്യങ്ങളും
സമ്മാനപൂര്‍വ്വം കൊടുത്തയച്ചീടിനാന്‍
സമ്മോദവുമുള്‍ക്കൊണ്ടു പോയാരവര്‍കളും.
നക്തഞ്ചരേന്ദ്രന്‍ വിഭീഷണനന്നേരം
ഭക്ത്യാ നമസ്കരിച്ചാന്‍ ചരണാംബുജം.
“മിത്രമായ് നീ തുണച്ചോരുമൂലം മമ
ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാന്‍.
ആചന്ദ്രതാരകം ലങ്കയില്‍ വാഴ്ക നീ
നാശമതികളാലുണ്ടാകയില്ല തേ.
എന്നെ മറന്നുപോകാതെ നിരൂപിച്ചു
പുണ്യജനാധിപനായ് വസിച്ചീടെടോ!
വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും
വിഷ്ണുപരായണനായ് വിശുദ്ധാത്മനാ
മുക്തനായ്‌വാണീടുകെന്നു നിയോഗിച്ചു.
മുക്തഫലമണിസ്വര്‍ണ്ണഭാരങ്ങളും.
ആവോളവും കൊടുത്താശു പോവാനയ&
ച്ചവിര്‍മ്മുദാ പുണര്‍ന്നീടിനാന്‍ പിന്നെയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :