രാമായണപാരായണം - മുപ്പത്തൊന്നാം ദിവസം

WEBDUNIA|

രാക്ഷസന്മാരൊക്കെ സ്തുതിച്ചാരനന്തരം
രക്ഷോവിനാശനനാകിയ രാമനെ
“രക്ഷിതന്മാരായ് ചമഞ്ഞിതു ഞങ്ങളും
രക്ഷോവരനെ വധിച്ചമൂലം ഭവാന്‍.
പക്ഷീന്ദ്രവാഹന! പാപവിനാശന!
രക്ഷ രക്ഷ! പ്രഭോ! നിത്യം നമോസ്തു തേ/“
ഗന്ധര്‍വ്വസംഘവുമൊക്കെ സ്തുതിച്ചിതു
പങ്ക്‍തികണ്ഠാന്തകന്‍‌തന്നെ നിരാമയം.
“അന്ധനാം രാവണന്‍‌തന്നെബ്ഭയപ്പെട്ടു
സന്തതം ഞങ്ങളൊളിച്ചുകിടന്നതും
ഇന്നു തുടങ്ങി അവ ചരിത്രങ്ങളും
നന്നായ് സ്തുതിച്ചു പാടിക്കൊണ്ടനാരതം
സഞ്ചരിക്കാമിനിക്കാരുണ്യവാരിധേ!
നിന്‍ ചരണാംബുജം നിത്യം നമോ നമ:“
കിന്നരന്മാരും പുകഴ്ന്നുതുടങ്ങിനാന്‍
മന്നവന്‍‌തന്നെ മനോഹരമാംവണ്ണം
“ദുര്‍ന്നയമേറിയ രാക്ഷസരാജനെ&
ക്കൊന്നുകളഞ്ഞുടന്‍ ഞങ്ങളെ രക്ഷിച്ചു
നിന്നെബ്ഭജിപ്പനവകാശമുണ്ടായി&
വന്നതും നിന്നുടെ കാരുണ്യവൈഭവം.
പന്നഗതല്‌‌പേ വസിക്കും ഭവല്‍‌പദം
വന്ദാമഹേ വയം വന്ദാമഹേ വയം.”
കിമ്പുരുഷന്മാര്‍ പരമ്പുരുഷന്‍‌പദം
സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദ്രുതം.
“കമ്പിതന്മാരായ് വയം ഭയം‌പൂണ്ടൊളി&
ച്ചെമ്പോറ്റി രാവണനെന്നു കേല്‍ക്കുന്നേരം.
അംബരമാര്‍ഗ്ഗേ നടക്കുമാറില്ലിനി
നിന്‍ പാദപത്മം ഭജിക്കായ്‌വരേണമേ!“
സിദ്ധസമൂഹവുമപ്പോള്‍ മനോരഥം
സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാര്‍”
“യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങള്‍ക്കു
ചിത്തഭയം തീര്‍ത്ത കാരുണ്യവാരിധേ!
രക്താരവിന്ദാഭപൂണ്ട ഭവല്‍‌പദം
നിത്യം നമോ നമോ നിത്യം നമോ നമ:“
വിദ്യാധരന്മാരുമത്യാദരം‌പൂണ്ടു
ഗദ്യപദ്യാദികള്‍കൊണ്ടു പുകഴ്ത്തിനാര്‍:
“വിദ്വജ്ജനങ്ങള്‍ക്കുമുള്ളില്‍ തിരിയാതെ
തത്വാത്മനേ പരമാത്മനേ തേ നമ:“
ചാരുരൂപം‌തേടുമപ്സരസാം ഗണം
ചാരനന്മാരുഗരന്മാര്‍ മരുത്തുകള്‍
തുംബുരുനാദഗുഹ്യകവൃന്ദവു&
മംബരചാരികള്‍ മറ്റുള്ളവര്‍കളും
സ്പഷ്ടവര്‍ണ്ണോദ്യന്മധുരപദങ്ങളാല്‍
തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം
രാമചന്ദ്രനുഗ്രഹേണ സമസ്തരും
കാമലാഭേന നിജനിജമന്ദിരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :