രാമായണപാരായണം - മുപ്പത്തൊന്നാം ദിവസം

WEBDUNIA|

സൂര്യതനയനുമംഗദവീരനും
മാരുതിതാനും വിഭീഷണനും തദാ
ദിവ്യാംബരാഭരണാദ്യലങ്കാരേണ
ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു
നാഥനകമ്പടിയായ് നടന്നീടിനാര്‍.
സീതയും സുഗീവപത്നികളാദിയാം
വാനരനാരിമാരും വാഹനങ്ങളില്‍
സേനാപതിവൃതമാരായനാരതം.
പിമ്പേ നടന്നിതു ശംഖനാദത്തൊടും
ഗംഭീരവാദ്യഘോഷങ്ങളോടും തദാ
സാരത്ഥ്യവേല കൈക്കൊണ്ടന്‍ ഭരതനും
ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും.
ശ്വേതാതപത്രം പിറ്റിച്ചു ശത്രുഘ്നനും
സോദരന്‍ ദിവ്യവ്യജനവും വീയിനാന്‍.
മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള
വാനരേന്ദ്രന്മാര്‍ പതിനായിരമുണ്ടു
വാരണേന്ദ്രന്മാര്‍ കഴുത്തിലേറിപ്പതി&
വാരജനങ്ങളുമായ് നടന്നീടിനാര്‍.
രാമനീവണ്ണമെഴുന്നള്ളുന്നേരത്തു
രാമമാരും ചെന്നു ഹര്‍മ്മ്യങ്ങളേറിനാര്‍.
കണ്ണിനാനന്ദപൂരം പുരുഷപരം
പുണ്യപുരുഷമാലോക്യ നാരീജനം
ദേഹധര്‍മ്മങ്ങളുമൊക്കെ മറന്നുള്ളില്‍
മോഹപരവശമായ് മരുതിനാര്‍
മന്ദമന്ദം ചെന്നു രാഘവന്‍ വാസവ&
മന്ദിര തുല്യമാം താതോലയം കണ്ടു
വന്ദിച്ചകം‌പുക്കു മാതാവു‌തന്‍‌പദം
വന്ദിച്ചിതന്യപിതൃപ്രിയമാരെയും
പ്രീത്യാ ഭരതകുമാരനോടന്നേര&
മാസ്ഥയാ ചൊന്നാനവിളംബിതം ഭവാന്‍
ഭാനുതനയനും നക്തഞ്ചരേന്ദ്രനും
വാനരനായകന്മാര്‍ക്കും യഥോചിതം
സൌഖ്യേന വാഴ്വതിനോരോ ഗൃഹങ്ങളി&
ലാക്കുകവേണമവരെ വിരയേ നീ.”
എന്നതു കേട്ടതു ചെയ്താന്‍ ഭരതനും
ചെന്നവരോരോ ഗൃഹങ്ങളില്‍ മേവിനാര്‍.
സുഗ്രീവനോടു പറഞ്ഞു ഭരതനു&
“മഗ്രജനിപ്പോളഭിഷേകകര്‍മ്മവും
മംഗലമാമ്മാറു നീ കഴിച്ചീടണ&
മംഗദനാദികളോടും യഥാവിധി
നാലു സമുദ്രത്തിലും ചെന്നു തീര്‍ത്ഥവും
കാലേ വരുത്തുക മുമ്പിനാല്‍ വേണ്ടതും
എങ്കിലോ ജാംബവാനും മരുല്‍‌പുത്രനു&
മംഗദന്‍‌താനും സുഷേണനും വൈകാതെ
സ്വര്‍ണ്ണകലശങ്ങള്‍‌തന്നില്‍ മലയജ&
പര്‍ണ്ണേന വായ്‌ക്കെട്ടി വാരിയും പൂരിച്ചു
കൊണ്ടുവരികെ” ന്നയച്ചോരളവവര്‍
കൊണ്ടുവന്നീടിനാരങ്ങിനെ സത്വരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :