ഇതെല്ലാം സൂചിപ്പിക്കുന്നത് സ്ത്രീചൈതന്യത്തെ പൂജിക്കലാണ് നവരാത്രിയുടെ പൊരുള്‍ എന്നതാണ്.സ്ത്രീയെ ആരാധിക്കുക പൂജിക്കുക എന്ന പൗീരാണിക ഭാരതീയ ദര്‍ശനത്തിന്‍റെ അനുഷ്ഠാന സങ്കല്‍പമാണ് നവാരത്രിക്കാലത്ത് നടക്കുന്നത്.
ശക്തിയെ- സ്ത്രീയെ- ആരാധിക്കുകയാണ് നവരാത്രി ആഘോഷത്തിന്‍റെ അടിസ്ഥാനമെന്നതിന്ന് പുരാണ ഗ്രന്ഥങ്ങളില്‍ തന്നെ സൂചനയുണ്ട്.
ജനമേയയനോട് വേദവ്യാസന്‍ നവരാത്രിയെ പറ്റി പറയുന്ന ഭാഗം ദേവീ ഭാഗവതത്തില്‍ ഉണ്ട്.
നവരാത്രിക്കാലത്ത് വ്രതമനുഷ്ഠിച്ച് പെണ്‍കുട്ടികളെ അരാധിക്കണമെന്നാണ് വ്യാസ മഹര്‍ഷി നിര്‍ദ്ദേശിക്കുന്നത് അതുകൊണ്ട് ഉണ്ടാവുന്ന സദ് ഫലങ്ങളെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്.