സജിത്ത്|
Last Modified വ്യാഴം, 24 ഓഗസ്റ്റ് 2017 (17:14 IST)
ഏതൊരു കാര്യവും ആദ്യമായി തുടങ്ങുമ്പോൾ എല്ലാ തടസങ്ങളും ഒഴിവാക്കുന്നതിനും കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നതിനും വേണ്ടി ഗണപതിയെ പ്രസാദിപ്പിക്കുകയാണ് നമ്മള്‍ ഓരോരുത്തരും ചെയ്യുക. അതുകൊണ്ടുതന്നെ ഗണപതിയുടെ വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആ നിയമങ്ങളെല്ലാം കൃത്യമായി പാലിച്ചാല്‍ മാത്രമേ ഐശ്വര്യവും അഭീഷ്ടസിദ്ധിയും നമ്മെ തേടിയെടുത്തുകയുള്ളൂ.
ഐശ്വര്യവും സന്തോഷവും സമാധാനവുമാണ് നമ്മള്‍ ആഗ്രഹിക്കുന്നതെങ്കില്‍ വെളുത്ത ഗണപതിയുടെ വിഗ്രഹവും വെളുത്ത ഗണപതിയുടെ ചിത്രവുമാണ് വീട്ടിൽ സൂക്ഷിക്കേണ്ടത്. എന്നാല്‍ വ്യക്തിപരമായ ഉയർച്ചയാണ് നമ്മള്‍ ലക്ഷ്യമാക്കുന്നതെങ്കില്‍ കുങ്കുമവർണത്തിലുള്ള ഗണപതിവിഗ്രഹമാണ് വക്കേണ്ടത്. വീട്ടിലേയ്ക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാൻ ഇരിക്കുന്ന ഗണപതിവിഗ്രഹവും ജോലി സ്ഥലത്ത് ഗണേശ വിഗ്രഹവുമാണ് ഉചിതം.
വീട്ടിലേക്ക് ദോഷകരമായതൊന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുന്നതിനു വേണ്ടിയാണ് വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയിൽ വിഗ്രഹം വയ്ക്കുന്നത്. തുകലിൽ ഉണ്ടാക്കിയ വസ്തുക്കള്‍ ഒന്നും തന്നെ വിഗ്രഹത്തിനടുത്ത് വെക്കരുത്. പൂജാമുറിയിൽ ഒരു ഗണപതിവിഗ്രഹം മാത്രം വയ്ക്കാന്‍ പാടുള്ളൂ. വീട്ടിൽ കയറുന്ന ഭാഗത്താണ് വിഗ്രഹം വയ്ക്കുന്നതെങ്കില്‍ രണ്ടെണ്ണമായിട്ടേ വയ്ക്കാവുയെന്നും പറയുന്നു.