കുടുംബ ദോഷം മാറാന്‍

WEBDUNIA|
ഞായര്‍, 4 ഫെബ്രുവരി 2007(16:00

വ്യക്തികള്‍ ചേര്‍ന്നാണ് കുടുംബം ഉണ്ടാവുന്നത്.അവയില്‍ ഓരോരുത്തര്‍ക്കും ദോഷകാലം അല്ലെങ്കിലും കുടുംബത്തില്‍ ദോഷം ഉണ്ടാവുന്നത് അവരുടെയെല്ലാം ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

കുടുംബ ദോഷം മാറാന്‍ പരദേവതയെ പ്രീതിപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പരദേവതാ ക്ഷേത്രങ്ങളിലും ധര്‍മ്മദേവതാ ക്ഷേത്രങ്ങളിലും പൂജകളും വഴിപാടുകളും ചെയ്യണം.

പട്ടും ഒരു പിടി നാണയവും ക്ഷേത്രത്തിലെ നടയ്ക്ക് വയ്ക്കുന്നതും നല്ലതാണ്. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകാന്‍ മഹാലക്സ്മീ യന്ത്രം സ്ഥാപിക്കുന്നത് നല്ലതാണ്. നവധാന്യം, ത്രിമധുരം ഇവ ഭാഗ്യസൂക്തം കൊണ്ട് ഗണപതി ഹോമം നടത്തുക, വിഷ്ണുവിന് 12 ദിവസം കദളിപ്പഴം, തൃക്കൈവെണ്ണ ഇവ നടത്തുക.

വലംപിരി ശംഖ്, എകമുഖ രുദ്രാക്ഷം എന്നിവ സ്ഥാപിക്കുക. ധനമുണ്ടാകാന്‍ നിത്യേന കനകധാരാ സ്തോത്രം ജപിക്കുക. ലളിതാ സഹസ്രനാമം ജപിക്കുന്നതും നന്ന്.

തുളസിത്തൈ നട്ട് വെള്ളം തളിച്ച് വളര്‍ത്തുന്നതും വീട്ടില്‍ പശുവിനെ വളര്‍ത്തുന്നതും നല്ലതാണ്. വീട്ടിന്‍റെ വടക്ക് ഭാഗത്തായി രണ്ട് നെല്ലി മരങ്ങള്‍ നടുന്നതും വടക്കേ ഭിത്തിയില്‍ കുബേര യന്ത്രം സ്ഥാപിക്കുന്നതും ഗുണകരമാണ്.

ഗൃഹദോഷം മാറ്റാന്‍ പഞ്ചശിര സ്ഥാപനവും വാസ്തു പൂജയും വാസ്തുബലിയും നടത്തേണ്ടതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :