കൃഷ്ണ പിറവിയുടെ അഷ്ടമി രോഹിണി

PROPRO
വിഷ്ണുവിന്‍റെ പൂര്‍ണ അവതാരമായ ശ്രീ കൃഷ്ണന്‍ പിറന്നത് ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ രോഹിണി ദിനത്തിലാണ്.

മനുഷ്യരാശിയുടെ ശോകകാരണമായ ആസക്തിയെ ഇല്ലായ്മ ചെയ്ത്‌ ശാന്തവും ശാശ്വതവുമായ ഈശ്വരചിന്ത പ്രതിഷ്ഠിക്കുന്നതാണ്‌ ശ്രീകൃഷ്ണന്‍റെ ജീവിതകഥ.

മഹാവിഷ്ണുവിന്‍റെ ഒമ്പതാമത്‌ അവതാരമാണ് ശ്രീകൃഷ്ണന്‍. ധര്‍മ്മരക്ഷകനും ആശ്രിതവത്സലവുമായാണ്‌ ശ്രീകൃഷ്ണന്‍റെ അവതാരത്തെ സങ്കല്‍പിച്ചിരിക്കുന്നത്‌. പൂര്‍ണ അവതാരമായ കൃഷ്ണന്‍റെ ജീവിതം ആസക്തികള്‍ക്ക്‌ എതിരായ പോരാട്ടമാണ്‌.

ശ്രീകൃഷ്ണന്‍റെ അവതരാത്തിലായി എല്ലാ ദേവകളും അഷ്ടമിരോഹിണി വൃതം എടുത്തു എന്നാണ്‌ പുരാണം പറയുന്നത്‌. ഏഴു ജന്മത്തിലേക്കുള്ള മോക്ഷമാണ്‌ ജന്മാഷ്ടമിവൃതം നല്‍കുന്നത്‌. ജലപാനം പോലും ഉപേക്ഷിച്ച്‌ ഉപവാസത്തലും ധ്യാനത്തിലുമായി ഈ ദിവസം തള്ളിനീക്കുന്നത്‌ പുണ്യമാണെന്ന്‌ ഹൈന്ദവവിശ്വാസം.

WEBDUNIA|
ഹിമാലയത്തിലെ ബദരിയും ഗുജറാത്തിലെ ദ്വാരകയും യു പിയിലെ മഥുരയും കര്‍ണ്ണാടകത്തിലെ ഉഡുപ്പിയും ഗുരുവായൂരുമെല്ലാം ലോകപ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :