അനുബന്ധ വാര്‍ത്തകള്‍
- സെഞ്ചുറി നേടിയെന്നത് ശരി, പക്ഷേ ടി20 ടീമിൽ സഞ്ജു റഡാറിൽ ഇല്ലെങ്കിൽ ഇനി ടീമിൽ അവസരം അടുത്ത ജൂലൈയിൽ മാത്രം
- മൂന്നാം സ്ഥാനത്ത് ഇങ്ങനത്തെ ഇന്നിങ്ങ്സാണ് കളിക്കേണ്ടത്, കോലി എന്ന മഹാമേരു ഉള്ളവരെ സഞ്ജുവിന് ആ സ്ഥാനം സ്വപ്നം കാണാനാവില്ല
- എനിക്ക് സംഭവിച്ച അപകടത്തെ പറ്റി ഓര്‍ക്കുമ്പോള്‍ ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണ്: റിഷഭ് പന്ത്
- IPL 2024 Auction: ഐപിഎല്‍ താരലേലം, ഓരോ ടീമിന്റെ പേഴ്സിലും എത്ര കോടി ബാക്കിയുണ്ട്?
- മുംബൈയ്ക്ക് വേണ്ടെങ്കിലും ഇന്ത്യയ്ക്ക് വേണം, ടി20 ലോകകപ്പിൽ നായകനാവുക രോഹിത് ശർമ
വസ്ത്രത്തിൽ ചായക്കറയായോ? പരിഹാരം അടുക്കളയിലുണ്ട്
ഇന്ത്യക്കാരുടെ പ്രധാനമായ പാനീയമാണ് ചായ. ഒരു ക്ഷീണം വരുമ്പോഴോ സൊറ പറഞ്ഞിരിക്കുമ്പോഴോ എല്ലാം ചായ ഊതി കുടിക്കുന്നത് നമുക്ക് ശീലമാണ്. കുടിക്കുവാന്‍ രുചികരമാണെങ്കിലും ചായക്കറ വസ്ത്രങ്ങളില്‍ പറ്റിയാല്‍ അത് മാറ്റിയെടുക്കുക എന്നത് അല്പം പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ ചില പൊടിക്കൈകളിലൂടെ ചായക്കറ എളുപ്പം കഴുകികളയാവുന്നതാണ്.
വസ്ത്രങ്ങളില്‍ ചായക്കറ പറ്റിയാല്‍ ഉടനെ തണുത്തവെള്ളത്തില്‍ കഴുകുന്നത് സഹായകമാണ്. ചായ വെള്ളത്തില്‍ ലയിക്കുന്ന പാനീയമായതിനാല്‍ തന്നെ നന്നായി തിരുമ്മി കഴുകിയാല്‍ കറ പോകാനിടയുണ്ട്. കഴുകിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കുറച്ച് നേരം തുണി വെയ്ക്കുന്നത് കറ മുഴുവനായി പോകാന്‍ സഹായിക്കും. അല്ലെങ്കില്‍ ചായക്കറ പറ്റിയ തുണി 2030 മിനിറ്റ് വരെ തണുത്ത വെള്ളത്തില്‍ മുക്കിവെച്ചതിന് ശേഷം കറ പറ്റിയ ഭാഗത്ത് ലിക്വിഡ് ഡിറ്റര്‍ജന്റ് പുരട്ടി കുറച്ച് നേരം തിരുമാം. ശേഷം വെള്ളത്തില്‍ കഴുകി ഉണക്കാവുന്നതാണ്. കറ പറ്റിയ ഭാഗം ബേക്കിംഗ് സോഡ വിതറിയിട്ട് ഒരു രാത്രി മുഴുവനും വെച്ചതിന് ശേഷം തൊട്ടടുത്ത ദിവസം ഒന്നുരച്ച് കഴുകിയെടുക്കാം.
തണുത്ത വെള്ളത്തില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ വിനാഗിരി ഒഴിച്ച് തുണികള്‍ മുക്കി കുറച്ച് സമയം മാറ്റിവെച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ തുണി കഴുകുന്നതും കറ കളയാന്‍ സഹായിക്കുന്നു. വിനാഗിരിക്ക് പകരം ചെറുനാരങ്ങയുടെ നീരുപയോഗിച്ചും കറ കളയാവുന്നതാണ്.