1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Health beauty tips

രക്തക്കുറവും ദഹനപ്രശ്‌നങ്ങളും ഉണ്ടോ?, എങ്കില്‍ ഇതു കഴിച്ച് ശീലിക്കാം

Health
ശരീരത്തിലെ രക്തിക്കുറവിനും ദഹന പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് ചെറുപയര്‍. പയറുവര്‍ഗങ്ങള്‍ വിറ്റാമിനുകളുടെ കലവറയാണ്. മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന ഇനമാണ് ചെറുപയര്‍. വളരെയധികം പോഷകമൂല്യമുള്ള പയറു വര്‍ഗ്ഗചെടിയാണ് ചെറുപയര്‍. വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണിത്. സൗന്ദര്യത്തിനുമാത്രമല്ല ആരോഗ്യത്തിനും ഒട്ടേറെ ഗുണകരമാണ് ചെറുപയര്‍. ശരീരത്തിലെ ചൂട് ക്രമീകരിക്കാനും ചെറുപയറിന് കഴിയും.
 
പ്രമേഹരോഗമുള്ളവര്‍ക്ക് ഭക്ഷണത്തില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മികച്ച ഭക്ഷണമാണിത്. കൂടാതെ ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ ചെറുപയര്‍ സൂപ്പാക്കി കഴിക്കാം. കുടാതെ ശരീരത്തിന് തിളക്കം കിട്ടാന്‍ സൗന്ദ്യവസ്തുവായും ചെറുപയറിനെ ഉപയോഗിക്കാം. ചെറുപയര്‍പ്പൊടിയും ഉലുവപ്പൊടിയും ചേര്‍ത്ത് സോപ്പിനു പകരം ശരീരത്തില്‍ ഉപയോഗിച്ചാല്‍ മതി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഫോണ്‍ അടുത്തുവച്ചുകിടന്ന് ഉറങ്ങിയാല്‍ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം