അനുബന്ധ വാര്‍ത്തകള്‍
- ഉറങ്ങുമ്പോള്‍ ഇടതുവശത്തേക്ക് ചെരിഞ്ഞുകിടന്ന് ഉറങ്ങണമെന്ന് പറയാന്‍ കാരണമെന്ത്?
- ചിക്കനും ബീഫും ഈ ദിവസങ്ങളില്‍ അമിതമായി കഴിക്കരുത്; കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ഭക്ഷണകാര്യത്തില്‍ അതീവ ശ്രദ്ധ വേണം
- രാവിലെ വ്യായാമം ചെയ്താലുള്ള ഗുണങ്ങള്‍ ഇവയാണ്
- ചില സ്ത്രീകളില്‍ സെക്സിനോടുള്ള താല്പര്യക്കുറവിന് കാരണം ഇതാണ്; ശ്രദ്ധിക്കേണ്ടത് പങ്കാളി, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
- വേദനയോട് പേടി ! സ്ത്രീകളില്‍ സെക്സിനോടുള്ള താല്പര്യക്കുറവിനുള്ള പ്രധാന കാരണം ഇതാണ്; മാറ്റിയെടുക്കാം എളുപ്പത്തില്‍
ഒരു ദിവസം നിര്‍ബന്ധമായും എത്ര മണിക്കൂര്‍ ഉറങ്ങണം? ഉറക്കമില്ലായ്മ ആരോഗ്യത്തെ സാരമായി ബാധിക്കും
ഒരു ദിവസം എത്ര മണിക്കൂര്‍ നിങ്ങള്‍ ഉറങ്ങുന്നുണ്ട്? ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്ന് ചിന്തിക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍, ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് തന്നെ നിങ്ങളുടെ ഉറക്കമാണ്. ഉറക്കത്തെ ആശ്രയിച്ചിരിക്കും നിങ്ങളുടെ അന്നത്തെ എല്ലാ കാര്യങ്ങളും.
ഉറക്കത്തിനു കൃത്യമായ ഒരു ടൈം ടേബിള്‍ ആദ്യം ഉണ്ടാക്കുക. രാത്രി 10 നും പുലര്‍ച്ചെ ആറിനും ഇടയിലുള്ള സമയം ഉറക്കത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. രാത്രി ഏറെ വൈകി ഉറങ്ങുന്നതും രാവിലെ വളരെ വൈകി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും അത്ര നല്ല ശീലമല്ല. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ താളം തെറ്റിക്കുന്നതാണ് രാവിലെ നേരം വൈകി എഴുന്നേല്‍ക്കുന്ന ശീലം.
പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. മനുഷ്യന്റെ ദഹനപ്രക്രിയയെ അടക്കം ഉറക്കം സ്വാധീനിക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് ആറ് മണിക്കൂര്‍ ഉറങ്ങാത്തവരില്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ കാണപ്പെടുന്നു. കൃത്യമായ വിശ്രമം ഇല്ലാത്തത് കണ്ണുകളെയും സാരമായി ബാധിക്കും. രാത്രി ഏറെ വൈകിയും പഠിക്കുന്ന ശീലം വിദ്യാര്‍ഥികളും ഒഴിവാക്കുക. പകരം രാത്രി വേഗം കിടന്നുറങ്ങി രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കുന്നത് കൂടുതല്‍ പ്രയോജനപ്പെടും.