അനുബന്ധ വാര്‍ത്തകള്‍
- ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉയര്‍ത്തുന്ന ഏഴുഭക്ഷണങ്ങള്‍ ഇവയാണ്
- മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- മുട്ടകഴിച്ചാല്‍ രക്തസമ്മര്‍ദ്ദവും ഷുഗറും കുറയുമെന്ന് പഠനം
- World Mental Health Day 2024: ഒരാള്‍ക്ക് ഡിപ്രഷന് ഉണ്ടെന്ന് എപ്പോള്‍ പറയാന്‍ സാധിക്കും?
- World Mental Health Day: ലോക മാനസികാരോഗ്യ ദിനം: മാനസികാരോഗ്യം മെച്ചപ്പെടുത്താൻ എന്തെല്ലാം ചെയ്യാം
ലോക മുട്ടദിനം: മുട്ടയുടെ പോഷക ഗുണങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്ന് ലോകമുട്ട ദിനമായാണ് ആചരിക്കുന്നത്. എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് മുട്ട ദിനമായി ആചരിക്കുന്നത്. മുട്ടയുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ മുട്ട ദിനം ആചരിക്കുന്നത്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ആഹാരമാണ് മുട്ട. ഒരാള്‍ കുറഞ്ഞത് ഒരു മുട്ട എങ്കിലും ദിവസവും കഴിക്കുന്നത് നല്ലതാണ്. മുട്ടയില്‍ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ്, പ്രോട്ടീന്‍, നല്ല കൊളസ്ട്രോള്‍ എന്നിവയ്ക്കും മുട്ട കഴിക്കുന്നത് നല്ലതാണ്.
മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതിനേക്കാള്‍ ഒരു മുട്ട മുഴുവനായി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മുട്ടയുടെ മഞ്ഞയില്‍ കോളിന്, ഒമേഗ ത്രി എന്നിവ അടങ്ങിയിട്ടുണ്ട്. മഞ്ഞില്‍ അടങ്ങിയിരിക്കുന്ന കോളിന് ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ നട്ടെല്ലിന്റെയും സുഷുമ്നയുടെയും വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്നു. കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട നല്‍കുന്നത് നല്ലതാണ്. ഇത് അവരുടെ മാനസിക വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്കുന്നു.
അടുത്ത ലേഖനം