1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Sun Light Vitamin D Health News

സണ്‍ അലര്‍ജിയും വിറ്റാമിന്‍ ഡിയുടെ കുറവും; കേസുകള്‍ ഉയരുന്നു

Vitamin D
വിറ്റാമിന്‍ ഡി ലഭിക്കുന്നതിനുവേണ്ടി കുറച്ചുനേരം സൂര്യപ്രകാശം കൊള്ളണമെന്നായിരുന്നു ആരോഗ്യവിദഗ്ധര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ചൂടുകൂടിയിരിക്കുകയാണ്. ആളുകളില്‍ വിറ്റാമിന്‍ ഡിയുടെ കുറവും സണ്‍ അലര്‍ജിയും സാധാരണമാകുന്നു. നേരത്തേ 20 മിനിറ്റ് നേരം വെയില്‍ കൊള്ളണമെന്നായിരുന്നു കണക്ക്. എന്നാലിപ്പോള്‍ ഇത് 5-9 മിനിറ്റായിരിക്കുന്നു. 
 
ചൂടുകുറവുള്ള സമയത്താണ് വെയില്‍ കൊള്ളേണ്ടത്. ബെംഗളൂരില്‍ 95ശതമാനം പേരിലും വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെന്നാണ് കണക്ക്. ദയാനന്ത് സാഗര്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൂര്യപ്രകാശം ശരീരത്തിലേക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും കൂടിവരുകയാണ്. പലര്‍ക്കും ഇത്തരത്തില്‍ ചര്‍മപ്രശ്‌നങ്ങളും ഉണ്ടെന്നും പറയുന്നു.
അടുത്ത ലേഖനം
അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണ് ഹിമാലയന്‍ പിങ്ക് ഉപ്പിന്, ഇക്കാര്യങ്ങള്‍ അറിയണം