അനുബന്ധ വാര്‍ത്തകള്‍
- യുവനടിമാർക്കൊപ്പം സമയം ചെലവഴിക്കാമെന്ന് പ്രലോഭനം, പ്രവാസികളുടെ പണം തട്ടിയ യുവാവ് പിടിയിൽ
- വയനാട്ടിൽ പ്രിയങ്കക്കെതിരെ സെലിബ്രിറ്റി സ്ഥാനാർഥി?, ഖുശ്ബുവിനെ രംഗത്തിറക്കാൻ ബിജെപി
- 2024-ല്‍ കുഞ്ഞിനായി കാത്തിരിക്കുന്ന താരങ്ങള്‍, ബോളിവുഡ് മുതല്‍ മോളിവുഡ് വരെയുള്ള സെലിബ്രിറ്റികള്‍
- BigBoss Season 6: സിനിമാ- സീരിയൽ താരങ്ങൾ മുതൽ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ വരെ, ബിഗ്ബോസ് വീട്ടിലെ മത്സരാർഥികൾ ഇവർ
- ആനന്ദ് അംബാനി രാധിക മെര്‍ച്ചന്റ് വിവാഹചടങ്ങില്‍ തിളങ്ങി താരങ്ങളും, ചിത്രങ്ങള്‍ കാണാം
നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം
വൈകാരികമായി അടുപ്പമുള്ളവരോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന അവസ്ഥയുള്ളവരെയാണ് ഡെമീസെക്ഷ്വല് എന്ന് പറയുന്നത്. അതായത് അവര്‍ക്ക് ഒരു സെലിബ്രിറ്റിയേയോ സിനിമാതാരത്തെയോ ഒറ്റനോട്ടത്തില്‍ ആകര്‍ഷകരായ ആളുകളെ കണ്ടാലോ ആകര്‍ഷണം തോന്നില്ല. അതായത് കോഫി ഷോപ്പില്‍ വച്ചോ പൊതുയിടത്തില്‍ വച്ചോ ഭംഗിയുള്ള ഒരാളെ കണ്ടതുകൊണ്ട് ഇത്തരക്കാര്‍ക്ക് ലൈംഗിക ആകര്‍ഷണം തോന്നില്ല.അതേസമയം ഇവര്‍ക്ക് മാനസികമായ ഒരു അടുപ്പം തോന്നിയാല്‍ താല്പര്യം തോന്നുകയും ചെയ്യും.
സാധാരണ ആളുകള്‍ക്ക് പൊതുയിടത്തില്‍ പരിചയമില്ലാത്ത ആളുകളെ കണ്ടാലും ലൈംഗിക ആകര്‍ഷണം തോന്നാറുണ്ട്. എന്നാല്‍ ഡെമി സെക്ഷ്വലില്‍ ആളുകള്‍ക്ക് തുടക്കത്തില്‍ തന്നെ ആരോടും ലൈംഗിക ആകര്‍ഷണം തോന്നാറില്ല. മാനസികമായ അടുപ്പം എന്നു പറയുമ്പോള്‍ സൗഹൃദമായാല്‍ പോലും ഇവര്‍ക്ക് ലൈംഗിക ആകര്‍ഷണം തോന്നാം.