1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. 8 things you should never put in the fridge door

ഫ്രിഡ്ജിന്റെ ഡോറില്‍ വയ്ക്കാന്‍ പാടില്ലാത്ത 8 സാധനങ്ങള്‍

Health Tips
ഭക്ഷണം കേടു കൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഫ്രിഡ്ജിന്റെ ഡോറില്‍ നിറയെ സാധനങ്ങള്‍ വയ്ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. മുട്ട, പാല്‍, ജ്യൂസ് കുപ്പികള്‍, വെള്ളം നിറച്ച കുപ്പികള്‍, ബട്ടര്‍ എന്നിവയൊക്കെ. എന്നാല്‍ ഏറ്റവും പെട്ടെന്ന് കേടു വരുന്ന ചില ഭക്ഷ്യ വസ്തുക്കള്‍ ഫ്രിഡ്ജിന്റെ ഡോറില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ല.  
 
ഫ്രിഡ്ജിലെ ഏറ്റവും തണുപ്പു കുറഞ്ഞ ഭാഗമാണ് ഡോര്‍. കൂടുതല്‍ തണുപ്പ് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ഡോറിൽ സൂക്ഷിക്കരുത്. അങ്ങനെ ചെയ്‌താൽ അതിന്റെ ഗുണമേന്മ നഷ്ടമാകും. ഡോര്‍ റാക്കുകളില്‍ മുട്ട, പാല്‍, മാംസം എന്നിവ സൂക്ഷിക്കരുത്. മറ്റ് ഭക്ഷണ സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
 
* പാല്‍ ഡോറിൽ വെച്ചാൽ പെട്ടന്ന് കേടാകും.
 
* ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം ചൂടു വായു അകത്തു കയറുകയും പാൽ കേടാകാൻ കാരണമാവുകയും ചെയ്യും.
 
* മുട്ട ഡോറിൽ സൂക്ഷിച്ചാൽ വായു കയറി ബാക്ടീരിയ വളരാന്‍ കാരണമാകും.
 
* ബട്ടർ കൂടുതൽ ദിവസം സൂക്ഷിക്കാന്‍ ഫ്രിഡ്ജിന്റെ ഉള്‍ഭാഗമാണ് നല്ലത്.
 
* ചീസ് ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചാൽ പൂപ്പൽ ഉണ്ടാകില്ല.
 
* ജ്യൂസ് കുപ്പികൾ ഡോറിൽ വെച്ചാൽ രുചി നഷ്ടമാകും.
 
* വേവിക്കാത്ത മാംസം ഒരിക്കലും ഫ്രിഡ്ജിന്റെ വാതിലില്‍ വയ്ക്കരുത്.
 
* ഡോറിന്റെ താപനിലയില്‍ തൈര് വെച്ചാൽ ഗുണമേന്മ നഷ്ടമാകും. 
അടുത്ത ലേഖനം
സുഗന്ധമുള്ള മെഴുകുതിരികള്‍ മുതല്‍ നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ വരെ; ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്ന വീട്ടുപകരണങ്ങള്‍