യൂറോപ്യന്‍കപ്പ് യോഗ്യതാ മത്സരത്തിന്‍റെ കലാശപ്പോരാട്ടത്തിലേക്കു സമീപിക്കുന്ന ഇംഗ്ലണ്ടിനു ആത്‌മ വിശ്വാസം പകര്‍ന്നു കൊണ്ട് ഓസ്ട്രിയയ്‌ക്കെതിരെയുള്ള സൌഹൃദ ഫുട്ബോളില്‍ ജയം. കളിയില്‍ നിര്‍ണ്ണായകമായ ഒരു ഗോള്‍ ലിവര്‍പൂള്‍ താരം പീറ്റര്‍ ക്രൌച്ചിന്‍റെ വകയായിരുന്നു. എന്നാല്‍ സ്ട്രൈക്കര്‍ ഓവനു പരുക്കേറ്റത് തിരിച്ചടിയായി.
ഓസ്ട്രിയയിലെ വീയന്നയില്‍ നടന്ന മത്സരത്തില്‍ മുന്‍ നായകന്‍ ഡേവിഡ് ബെക്കാമിന്‍റെയും തിരിച്ചു വരവ് ഗുണമായി. ഡേവിഡ് ബെക്കാമിന്‍റെ ഉജ്വല കോര്‍ണറില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയ ഗോള്‍ പിറന്നത്. ഒന്നാം പകുതിക്കായി പോകാനൊരുങ്ങുമ്പോഴായിരുന്നു ഗോള്‍. നാല്‍പ്പത്തിനാലാം മിനിറ്റില്‍ ബെക്കാമിന്‍റെ കൊര്‍ണറില്‍ മികച്ച ഹെഡ്ഡര്‍.
എന്നാല്‍ പ്രധാന താരങ്ങള്‍ ഇപ്പോള്‍ തന്നെ പരുക്കിന്‍റെ പിടിയിലായിരിക്കുന്നതിനാല്‍ മൈക്കല്‍ ഓവന്‍റെ പരുക്ക് ഇംഗ്ലണ്ടിനു തിരിച്ചടിയായി. ബുധനാഴ്ച ക്രൊയേഷ്യയ്‌ക്കെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ ഓവന്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മറ്റൊരു സ്ട്രൈക്കറായ റൂണിയും പരുക്കിന്‍റെ പിടിയിലായില്‍ ചികിത്സയിലാണ്.
രണ്ടാം പകുതിയില്‍ ഒട്ടേറെ മികച്ച അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഇംഗ്ലണ്ടില്‍ നിന്നും ഗോള്‍ അകന്നു നിന്നു. ക്രൊയേഷ്യയ്‌ക്കെതിരെ ബുധനാഴ്ച നടക്കുന്ന മത്സരത്തെ ആശ്രയിച്ചാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ നിലനില്‍ക്കുന്നത്. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഇസ്രായേല്‍ റഷ്യയെ പിടിച്ചു നിര്‍ത്തിയാല്‍ ഇംഗ്ലണ്ടിനു പ്രതീക്ഷിക്കാം.