സിറ്റിയെ വീഴ്ത്തി എവര്‍ട്ടന്‍ നാലാമത്

PROPRO
പ്രീമിയര്‍ ലീഗിലെ അട്ടിമറി വീരന്‍‌മാര്‍ വിജയവുമായി മുന്നോട്ട് കുതിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്ബോളിലെ പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ എവര്‍ട്ടന്‍ തിങ്കളാഴ്ച പരാജയപ്പെടുത്തിയത് മാഞ്ചസ്റ്റര്‍ സിറ്റിയെയാണ്. ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു എവര്‍ട്ടന്‍റെ ജയം.

ഒന്നാം പകുതിയില്‍ രണ്ട് ഗോളുകളും കണ്ടെത്തിയ എവര്‍ട്ടനായി യാകൂബും ലെസ്കോട്ടും ഓരോ ഗോളുകള്‍ കണ്ടെത്തി. കളിയുടെ അവസാനം പരുക്കന്‍ കളി പുറത്ത് എടുത്ത മാഞ്ചസ്റ്റര്‍ സിറ്റി താരം പെട്രോവിനു പുറത്തേക്കുള്ള വഴി കാണേണ്ടി വന്നു. മുന്‍ ഇംഗ്ലീഷ് പരിശീലകന്‍ ഗോരാന്‍ ഐറിക്‍‌സണ്‍ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇതോടെ നാലാം സ്ഥാനം എവര്‍ട്ടനു വിട്ടുകൊടുക്കേണ്ടി വന്നിരിക്കുകയാണ്.

കളിക്കിടയില്‍ ഒരു തവണ എവര്‍ട്ടന് ഒരു ഗോള്‍ കൂടി നേടാന്‍ അവസരമൊരുങ്ങിയതാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരം സ്റ്റീവന്‍ പിനാര്‍ നഷ്ടപ്പെടുത്തി. ടിം കാഹിലിന്‍റെ ഷോട്ട് സിറ്റിയുടെ മിക്കാ റിച്ചാര്‍ഡ്സണിന്‍റെ കൈയ്യില്‍ കൊണ്ടതിനു ലഭിച്ച പെനാല്‍റ്റി പിനാര്‍ എടുത്തത് പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

ലണ്ടന്‍:| WEBDUNIA|
എന്നാല്‍ ഏറെ താമസിയാതെ തന്നെ എവര്‍ട്ടന്‍ ലീഡ് പിടിച്ചു. കാഹിലിന്‍റെ ക്രോസില്‍ യാക്കൂബ് തല വയ്‌ക്കുക ആയിരുന്നു. ഈ വിജയത്തോടെ ലീഗില്‍ നാലാം സ്ഥാനം നിലനിര്‍ത്താന്‍ എവര്‍ട്ടനായി. 55 പോയിന്‍റുള്ള മൂന്നാം സ്ഥാനക്കാര്‍ ചെത്സിയുമായി അഞ്ച് പോയിന്‍റ് വ്യത്യാസത്തിലാണ് എവര്‍ട്ടന്‍. മാഞ്ചസ്റ്റര്‍സിറ്റി എട്ടാം സ്ഥാനത്താണിപ്പോള്‍. എവര്‍ട്ടനു തൊട്ടു പിന്നില്‍ നില്‍ക്കുന്നത് ചാമ്പ്യന്‍ ക്ലബ്ബ് ലിവര്‍പൂളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :