സിറ്റിക്കും ടോട്ടന്‍ ഹാമിനും തോല്‍‌വി

PROPRO
ബ്രസീലിയന്‍ സൂപ്പര്‍ താരം റോബീഞ്ഞോയുടെ വരവ് കൊണ്ട് പെട്ടെന്ന് വാര്‍ത്താ പ്രാധാന്യം കൈവന്ന മാഞ്ചസ്റ്റര്‍ സിറ്റിക്കും വമ്പന്‍‌മാരായ ടോട്ടന്‍ ഹാം ഹോട്സ്പറിനും പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ പരാജയം. സെല്‍റ്റാ വിഗാന്‍ 2-1 നാണ് സിറ്റിയെയും 2-0 നു പോര്‍ട്ട്‌‌സ്മൌത്ത് ടോട്ടന്‍ ഹാമിനെയും തോല്‍പ്പിച്ചു.

വലന്‍സിയയും സാക്കിയും കണ്ടെത്തിയ ഗോളുകള്‍ക്കായിരുന്നു വിഗാന്‍ അത്‌ലറ്റിക് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്. കമ്പനി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏക ഗോള്‍ മടക്കി. ടോട്ടന്‍ ഹാം ഹോട്സ്പറിനെതിരെ പോര്‍ട്ട് സ്മൌത്തിന്‍റെ ഗോളുകള്‍ നേടിയത് ഡാമിയെന്‍ ഡിയോഫും പീറ്റര്‍ ക്രൌച്ചുമായിരുന്നു.

WEBDUNIA|
എണ്‍പത്തെട്ടാം മിനിറ്റില്‍ പോര്‍ട്ട് സ്മൌത്ത് താരം ദിയാറയെ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :