ലോകകപ്പ്: ഇന്ത്യയ്‌ക്ക് സമനില

football
PTIFILE

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന 2010 ലോകകപ്പ് ഫുട്ബോളില്‍ കളിക്കാമെന്ന ഇന്ത്യയുടെ അതിമോഹത്തിനു കനത്ത തിരിച്ചടി. ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ നിര്‍ണായക മത്സരത്തില്‍ ഒന്നില്‍ കളിച്ച ഇന്ത്യ ലബനനുമായി 2-2 സമനിലയില്‍ പിരിഞ്ഞതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റത്.

പനജി; | WEBDUNIA|
ലെബനനില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ 4-1 നു ഇന്ത്യ പരാജയപ്പെട്ടതിനാല്‍ റിട്ടേണ്‍ മാച്ച് ഏക പക്ഷീയമായി മൂന്നു ഗോളുകള്‍ക്കെങ്കിലും ജയിക്കേണ്ടിയിരുന്നു. ചെന്നൈയില്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഴ മൂലമാണ് ചൊവ്വാഴ്ച ഗോവയിലേക്കു മാറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :