ലബനന്‍ ഇന്ത്യയെ തകര്‍ത്തു

football
FILEFILE
നെഹ്‌റുകപ്പിന്‍റെ ആത്‌മവിശ്വാസവും പോരാട്ടവീര്യവുമായെത്തിയ ഇന്ത്യ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ ലെബനനോട് പരാജയം രുചിച്ചു. ബെയ്‌റൂട്ടില്‍ നടന്ന എവേ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകളാണ് ഇന്ത്യ മേടിച്ചു കൂട്ടിയത്. ആദ്യ പകുതിയില്‍ ആദ്യം മുന്നിലെത്തിയ ഇന്ത്യ മത്സരം ലെബബനനു നല്‍കുകയായിരുന്നു.

ഇരു ടീമും ആക്രമണം തന്നെ മികച്ച പ്രതിരോധമാക്കിയ മത്സരത്തില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യ എതിരാളികള്‍ക്ക് കീഴടങ്ങിയത്. ഒന്നാം പകുതി അവസാനിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യയുടെ ഗോളുനു മറുപടി പറഞ്ഞ ലെബനന്‍ രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ കൂടി ഇന്ത്യയ്‌ക്ക് നല്‍കി.

ലെബനന്‍ ആക്രമണത്തിനു മുന്നില്‍ ഇന്ത്യന്‍ പ്രതിരോധം ആടിയുലയുകയായിരുന്നു. കളിയുടെ മുപ്പതാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ മുന്നിലെത്തിയതായിരുന്നു. എന്നാല്‍ അഞ്ചു മിനിറ്റിനു ശേഷം തന്നെ ലെബനന്‍ തിരിച്ചടിച്ചു. റാഡയായിരുന്നു സ്കോറര്‍. രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയ ലെബനന്‍ മുഹമ്മദ് ഗദ്ദാറിലൂടെ ലീഡെടുത്തു.

തൊട്ടടുത്ത മിനിറ്റില്‍ ഇന്ത്യ ഒരു ഗോള്‍ കൂടി വഴങ്ങി. മഹ്-മൂദ് എല്‍ അലിയായിരുന്നു ഇത്തവണ ഇന്ത്യന്‍ വല കുലുക്കിയത്. കളി തീരാന്‍ പതിനഞ്ചു മിനിറ്റു മാത്രം ബാക്കി നില്‍ക്കേ മുഹമ്മദ് ഗദ്ദാര്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു മേല്‍ ഇടിത്തീ വീഴ്ത്തി. ഇന്ത്യയുടെ ഹോം മാ‍ച്ച് ഒക്ടോബര്‍ 8 ന് ചെന്നൈയില്‍ നടക്കും.

ബെയ്‌റൂട്ട്:| WEBDUNIA|
മറ്റു മത്സരങ്ങളില്‍ നേപ്പാളിനെ ഒമാന്‍ 2-0 നു മസ്ക്കറ്റില്‍ പരാജയപ്പെടുത്തി. സനയില്‍ നടന്ന മത്സരത്തില്‍ മാലദീപിനെ യെമന്‍ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി. ബംഗ്ലാദേശും താജിക്കിസ്ഥാനും തമ്മില്‍ നടന്ന മത്സരം 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. സിറിയ അഫ്ഗാനിസ്ഥാനെ 1-0 നും യു എ ഇ വിയറ്റ്‌നാമിനെ 1-0 നും തോല്‍പ്പിച്ചു.സിംഗപ്പൂര്‍ പാലസ്ഥീനെ 4-0 നു വീഴ്ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :