യൂറോപ്പിലെ കിരീടം സ്പെയിന്

PTIPRO
മുപ്പത്തിമൂന്നാം മിനിറ്റില്‍ സാവിയുടെ ത്രൂപാസ് സ്വീകരിക്കുമ്പോള്‍ ജര്‍മ്മന്‍ പ്രതിരോധ നിരയിലെ ഫിലിപ് ലാം മാത്രമായിരുന്നു സ്പാനിഷ് മുന്നേറ്റക്കാരന്‍ ഫെര്‍ണാണ്ടോ ടോറസിനൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ ഓട്ടത്തില്‍ ലാം അല്പം പിന്നിലായി പോയി. പന്തുമായി കുതിച്ച ടോറസിനു മുന്നിലേക്ക് ഓടിയെത്തിയ ജര്‍മ്മന്‍ ഗോളിക്ക് ടോറസിന്‍റെ നീക്കം മനസ്സിലാക്കാനായില്ല.

ഫലം ലേമാനു മുകളിലൂടെ ടോറസ് പന്ത് വലയിലേക്ക് വഴിതിരിച്ചു വിട്ടു. ഒന്നാം പകുതിയില്‍ സംഭവിച്ച ഈ പിഴവില്‍ നിന്നും ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിനു മോചിതാകാനായില്ല. യൂറോ2008 ഫുട്ബോള്‍ മത്സരങ്ങളുടെ കലാശം ഇങ്ങനെയായിരുന്നു. ടോറസിന്‍റെ ഏക ഗോളില്‍ സ്പെയിന്‍ യൂറോപ്പിലെ ഭീമന്‍‌മാരായ ജര്‍മ്മനിയെ കീഴടക്കി യൂറോപ്യന്‍ കപ്പ് ചാമ്പ്യന്‍‌മാരായി.

വമ്പന്‍ ടൂര്‍ണമെന്‍റില്‍ പിഴവ് വരുത്തുന്നവര്‍ എന്ന ചീത്തപ്പേര് 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പെയിന്‍ മായ്‌ചു കളഞ്ഞത്. ടൂര്‍ണമെന്‍റിനു മുമ്പ് തന്നെ ഒട്ടനേകം ഫുട്ബോള്‍ വിദഗ്‌ദര്‍ നടത്തിയ പ്രവചനം ഒന്നാന്തരം ആക്രമണ ഫുട്ബോളിലൂടെ സ്പെയിന്‍ ഫലത്തില്‍ വരുത്തി. കഴിഞ്ഞ തവണ ലിവര്‍പൂളീനായി തിളങ്ങിയ ടോറസിന്‍റെ ഓള്‍ റൌണ്ട് പ്രകടനമായിരുന്നു കണ്ടത്.

ഗോളടിക്കാനും ഗോളവസരം ഉണ്ടാക്കാനും മിടുക്കനായ ടോറസ് പരിശീലകന്‍ അരഗോണസിന്‍റെ തന്ത്രങ്ങള്‍ നടപ്പില്‍ വരുത്തുക ആയിരുന്നു. ഒരു ഗോളിനു പിന്നിലായ ശേഷം കളി മാറ്റിയ ജര്‍മ്മനിയുടെ മികവുകള്‍ക്ക് എതിരെ കാര്‍ലോസ് പുയോളിന്‍റെ നേതൃത്വത്തില്‍ ചങ്കും വിരിച്ചു നിന്ന സ്പാനിഷ് പ്രതിരോധവും മത്സരഫലം ചെമ്പടയ്‌ക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

വീയെന്ന| WEBDUNIA|
ജര്‍മ്മന്‍ ഗോളി ലേമാന്‍റെ മികച്ച പ്രകടനം കൂടി ഇല്ലായിരുന്നെങ്കില്‍ ജര്‍മ്മന്‍ വലയില്‍ ഇനിയും ഗോളുകള്‍ എത്തിയേനെ. മറു വശത്ത് റയല്‍ മാഡ്രിഡ് ഗോളീ കസീലസും സ്പെയിനായി മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :