യൂറോപ്യന്‍ ഫുട്ബോളിലെ യുവരാജാക്കന്‍മാരാകാനുള്ള പോരാട്ടത്തില്‍ ഭാഗ്യം തുണച്ചത് സ്പാനിഷ് ടീം സെവില്ലയെ. സ്പാനിഷ് ടീമുകള്‍ കുത്തകയാക്കിയ ഫൈനലില്‍ എസ്പാനിയോളിനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് സെവില്ല യൂറോപ്യന്‍ ക്ളബ്ബ് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാമത്തെ മികച്ച കിരീടം സ്വന്തമാക്കിയത്.
സാധാരണ സമയത്തും അധിക സമയത്തും ഇരു ടീമും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയില്‍ ആയിരുന്നു. ഷൂട്ടൗട്ടില്‍ എസ്പാനിയോളിന്‍റെ ലൂയിസ് ഗാര്‍സിയ, ജോനാതാസ്,മാര്‍ക്ക് ടൊറേജാന്‍ എന്നിവരുടെ കിക്കുകള്‍ സെവില്ല ഗോളി ആന്ദ്രേ പാലോപ് രക്ഷപ്പെടുത്തി സെവില്ലയ്ക്ക് തുണയായി.
സെവില്ലയുടെ കനോട്ട്, ഇവിക്ക ഡ്രാഗുറ്റിനോവിക്ക്, അണ്ടോണിയോ പ്യൂര്‍ട്ട എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ എസ്പാനിയോളിന്‍റെ പാന്‍ഡിനി മാത്രമാണ് ഷൂട്ടൗട്ടില്‍ പന്ത് വലയില്‍ എത്തിച്ചത്. 20 വര്‍ഷം മുമ്പ് റയല്‍ മാഡ്രിഡ് കിരീടം നേടിയ ശെഷം ആദ്യമായിട്ടാണ് സ്പെയിനില്‍ യുവേഫ കപ്പ് എത്തുന്നത്.
പതിനെട്ടാം മിനിറ്റില്‍ അഡ്രിയാനോ കോറിയുടെ ഗോളില്‍ മുന്നില്‍ എത്തിയത് സെവില്ലയായിരുന്നു. അരമണിക്കൂര്‍ കഴിയുന്നതിനു മുമ്പ് എസ്പാനിയോള്‍ തിരിച്ചടിച്ചു. ആല്‍ബര്‍ട്ട് റിയേറ പകുതിയില്‍ നിന്നും നീട്ടി ലഭിച്ച പന്തില്‍ തൊടുത്ത വലം കാലനടി പ്രതിരോധക്കാരന്‍ ഡാനിയേ ആല്‍വാസിന്‍റെ കാലില്‍ തട്ടി വലയില്‍ എത്തി.
അധിക സമയത്തും ആദ്യ ഗോള്‍ സെവില്ല നേടി നൂറ്റി അഞ്ചാം മിനിറ്റില്‍ കനോട്ടായിരുന്നു ഗോള്‍ നേടിയത്. എന്നാല്‍ അധിക സമയം അവസാനിക്കാന്‍ നാലു മിനിറ്റുള്ളപ്പോള്‍ ഡോമിംഗോസ് ജോനാതാസിലൂടെ എസ്പാനിയോള്‍ പിന്നെയും സമനില നേടി.
അറുപത്തെട്ടം മിനിറ്റില്‍ രണ്ടാം മഞ്ഞക്കര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് എസ്പാനിയോളിന്‍റെ മോയിസസ് ഹര്‍ട്ടാഡോ പുറത്തായ ശേഷം പത്തു പേരുമായിട്ടായിരുന്നു അവരുടെ പോരാട്ടം. 1972 നു ശേഷം രണ്ടാം തവണയാണ് സെവില്ല കിരീട നേട്ടത്തിലെത്തുന്നത്.
ഈ സീസണില്‍ സ്പാനിഷ് ക്ളബ്ബ് മൂന്നു കിരീടങ്ങള്‍ക്കുള്‍ല പോരാട്ടത്തില്‍ പങ്കാളികളാകും. കിംഗ്സ് കാപ്പില്‍ ഗറ്റാഫേയെ നേരിടാന്‍ ഒരുങ്ങുന്ന സെവില്ല കോപാ ഡെല്‍ റേയിലും ഫൈനല്‍ കളിക്കാന്‍ യോഗ്യത സമ്പാദിച്ചു കഴിഞ്ഞിരിക്കുകയാണ്. സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ ബാഴ്സിലോണയ്ക്കും റയലിനും രണ്ടു പോയിന്‍റു പിന്നിലായി രണ്ടാം സ്ഥാനത്താണ് അവര്‍.