മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ജയം

PROPRO
പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫോമില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കുതിക്കുന്നു. ബുധനാഴ്ച നടന്ന മത്സരത്തില്‍ ക്രിസ്ത്യാനോയുടെ ഇരട്ട ഗോളുകളില്‍ മാഞ്ചസ്റ്റര്‍ പരാജയപ്പെടുത്തിയത് ബോള്‍ട്ടന്‍ വാണ്ടറേഴ്‌സിനെയായിരുന്നു. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ ആഴ്സണിലിനേക്കാള്‍ മൂന്ന് പോയിന്‍റ് മുന്നിലെത്തി.

പകരക്കരനായ നായകന്‍റെ വേഷത്തില്‍ ക്രിസ്ത്യാനോ തകര്‍ത്താടുകയായിരുന്നു. ഗോള്‍ അവസരം ഒരുക്കിയും പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കിയും രസിച്ച ക്രിസ്ത്യാനോയുടെ ആദ്യ ഗോള്‍ ഒമ്പതാം മിനിറ്റിലായിരുന്നു. ഒരു കോര്‍ണര്‍ കിക്കില്‍ നിന്നും ലഭിച്ച പന്ത് ഉഗ്രന്‍ ഗ്രൌണ്ടറിലൂടെ ക്രിസ്ത്യാനോ മാഞ്ചസ്റ്ററിനെ ആദ്യം മുന്നില്‍ എത്തിച്ചു.

പത്ത് മിനിറ്റിനു ശേഷം ഒരു ഫ്രീകിക്കിലൂടെ പോര്‍ച്ചുഗീസ് താരം ലീഡ് വര്‍ദ്ധിപ്പിച്ചു. വളഞ്ഞു പുളഞ്ഞ കിക്ക് വലയിലേക്ക് താഴ്‌ന്നിറങ്ങുക ആയിരുന്നു. മുമ്പ് നടന്ന അഞ്ച് മത്സരങ്ങളിലും പരാജയം രുചിച്ച ബോള്‍ട്ടനാകട്ടെ രണ്ട് തവണ സമനില പിടിക്കാന്‍ കിട്ടിയ അവസരങ്ങള്‍ തുലച്ചു കളയുകയും ചെയ്തു.

പത്തൊമ്പതാം മിനിറ്റില്‍ ബോള്‍ട്ടന്‍ താരം മൈത്ത് ക്രിസ്ത്യാനോയ്‌ക്ക് മേല്‍ നടത്തിയ ഫൌളില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. 25 വാര അകലത്തില്‍ നിനും പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ എടുത്ത ഫ്രീകിക്ക് ബോള്‍ട്ടന്‍ ഗോളി അല്‍ ഹാബ്‌സിയെ പരാജയപ്പെടുത്തി. ഈ സീസണില്‍ ക്രിസ്ത്യാനോയുടെ ഗോളുകളുടെ എണ്ണം 23 ആയി.

ലണ്ടന്‍: | WEBDUNIA| Last Modified വ്യാഴം, 20 മാര്‍ച്ച് 2008 (12:01 IST)
സ്കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ക്രിസ്ത്യാനോ ലിവര്‍പൂളിന്‍റെ സ്പാനിഷ് താരം ഫെര്‍ണാണ്ടോ ടോറസിനേക്കാള്‍ മൂന്ന് ഗോള്‍ മുന്നിലാണ്. ഈ സീസണില്‍ മാഞ്ചസ്റ്ററിനായി 33 ഗോളുകള്‍ കണ്ടെത്തിയ ക്രിസ്ത്യാനൊ 1968 ല്‍ മാഞ്ചസ്റ്ററിനായി ജോര്‍ജ് ബെസ്റ്റ് നേടിയ 32 ഗോളിന്‍റെ റെക്കോഡ് മറികടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :