ബാഴ്‌സയെ റയല്‍ അപമാനിച്ചു

PROPRO
സ്പാനിഷ് ലീഗ് ഫുട്ബോളില്‍ രണ്ട് തവണ ചാമ്പ്യന്‍‌മാരായിരുന്ന ബാഴ്‌സിലോണയ്‌ക്ക് ചാമ്പ്യന്‍‌മാരായ റയല്‍ മാഡ്രിഡില്‍ നിന്നും കടുത്ത അപമാനം നേരിടേണ്ടി വന്നു. ലാലിഗയിലെ നിര്‍ണ്ണായക മത്സരത്തില്‍ 4-1 നു തകര്‍ത്തു വിട്ട റയല്‍ എതിരാളികളെ യുവേഫാ ചാമ്പ്യന്‍‌സ് ലീഗില്‍ നിന്നും പുറത്താകുന്ന ഘട്ടത്തിലാക്കിയിരിക്കുകയാണ്.

റയലിന്‍റെ തട്ടകമായ ബര്‍ണേബൂവില്‍ നടന്ന മത്സരത്തില്‍ റൌള്‍ ഗോണ്‍സാല്‍‌വസ്‍, അര്‍ജന്‍ റോബന്‍ പകരക്കാരായ റൂഡ് വാന്‍ നീല്‍‌‌സ്റ്റര്‍ റൂയി, ഗോള്‍‌സാലോ ഹിഗ്വന്‍ എന്നിവരായിരുന്നു റയലിന്‍റെ സ്കോറര്‍മാര്‍. കളിയുടെ ഇഞ്ചുറി ടൈമില്‍ ഫ്രഞ്ച് താരം തിയറി ഹെന്‍‌റി കണ്ടെത്തിയ ഏക ഗോളില്‍ ബാഴ്‌സ ആശ്വാസം കണ്ടു.

നേരത്തേ തന്നെ എതിരാളികളുമായുള്ള അകലം പത്ത് പോയിന്‍റാക്കി മാറ്റി കിരീടം ഉറപ്പിച്ച റയലിന് ഈ വിജയത്തോടെ 13 പോയിന്‍റ് ലീഡും ആധികാരികമായ കിരീട നേട്ടവും സാധ്യമായിരിക്കുകയാണ്. പരാജയത്തോടെ മൂന്നാം സ്ഥാനത്തായ ബാഴ്‌സ തഴേക്ക് നീങ്ങുകയാണ്. റയ്‌ക്കാഡിന്‍റെ കുട്ടികള്‍ക്ക് തൊട്ടതെല്ലാം പിഴച്ച ദിനമായിരുന്നു ബുധനാഴ്ച.

അധിക സമയത്ത് രണ്ടാം തവണയും മഞ്ഞക്കാര്‍ഡ് കണ്ട സാവിക്ക് പുറത്തേക്ക് പോകേണ്ടി വന്നു. പന്ത്രണ്ടാം മിനിറ്റില്‍ 18 വാര അകലത്തില്‍ നിന്നും റൌള്‍ തൊടുത്ത ഷോട്ടായിരുന്നു ആദ്യ ഗോളില്‍ കലാശിച്ചത്. ഇരുപത്തൊന്നാം മിനിറ്റില്‍ റോബന്‍റെ ഒരു ഉജ്വല ഹെഡ്ഡര്‍ ലീഡ് വര്‍ദ്ധിപ്പിച്ചു. 2 ഗോള്‍ ലീഡുമായി ഒന്നാം പകുതി പൂര്‍ത്തിയാക്കിയ റയലിനെ രണ്ടാം പകുതിയില്‍ ആദ്യം ഉയര്‍ത്തിയത് റോബനു പകരക്കാരനായി എത്തിയ ഹിഗ്വനായിരുന്നു.

അറുപത്തൊന്നാം മിനിറ്റില്‍ ലഭിച്ച ഒരു പന്ത് ആദ്യ സ്പര്‍ശത്തില്‍ തന്നെ ഹിഗ്വന്‍ ലക്‍‌ഷ്യത്തില്‍ എത്തിച്ചു. തൊട്ടു പിന്നാലെ എഴുപത്തേഴാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‍സില്‍ ബാഴ്‌സ നായകന്‍ കാര്‍ലോസ് പുയോള്‍ പന്ത് കൈകൊണ്ട് തടുത്തതിനു ലഭിച്ച പെനാല്‍‌റ്റി റൂയി ലക്‍‌ഷ്യല്‍ എത്തിച്ച് അവസാന ആണിയും തറച്ചു. എണ്‍പത്തേഴാം മിനിറ്റില്‍ റയല്‍ പ്രതിരോധക്കാരുടെ അലസത മുതലെടുത്ത തിയറി ഹെന്‍‌റി ആശ്വാസ ഗോള്‍ കണ്ടെത്തി.

ബുധനാഴ്ച നേരത്തേ തന്നെ റെക്രീറ്റിവോയെ 2-0 നു പരാജയപ്പെടുത്തിയ വില്ലാ റയല്‍ രണ്ടാം സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ബാഴ്‌സയെ ഏഴ് പോയിന്‍റ് പിന്നിലാക്കി. ഇനി രണ്ട് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വില്ലാറയലിനെ ബാഴ്‌സയ്‌ക്ക് മറികടക്കാനാകില്ല. നിലവില്‍ മൂന്നാം സ്ഥാനത്തായ ബാഴ്‌സ നാലില്‍ നിന്നും താഴേക്ക് പോയാല്‍ ചാമ്പ്യന്‍സ് ലീഗ് സ്ഥാനം തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വലന്‍സിയ സറഗോസയേയും 1-0 നു മറികടന്നു.
ബര്‍ണേബൂ:| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :