നസ്രി ആഴ്‌സണലിലേക്ക്

PROPRO
രണ്ട് സീസണായി പിടിച്ചു നില്‍ക്കാന്‍ പാട് പെടുകയാണെങ്കിലും മികച്ച യുവ താരങ്ങളെ അണിനിരത്തുന്ന പ്രവണത ആഴ്സണല്‍ തുടരുന്നു. പുതിയ സീസണില്‍ മികച്ച പ്രകടനം നടത്തുക ലക്‍‌ഷ്യമിട്ട് ആഴ്സണല്‍ വലയില്‍ എത്തിച്ചിരിക്കുന്നത് ഫ്രഞ്ച് യുവതാരം സമീര്‍ നസ്രിയെയാണ്. നാല് വര്‍ഷത്തേക്കാണ് കരാര്‍.

യൂറോയില്‍ ഫ്രഞ്ച് ടീമില്‍ കളിച്ച ഈ 20 കാരന്‍ താന്‍ കൂട് മാറുന്ന വിവരം സ്വന്തം വെബ്സൈറ്റില്‍ കൂടി വെളിപ്പെടുത്തി. 15.8 ദശലക്ഷം പൌണ്ടിന്‍റെതാണ് കരാര്‍. എന്നാല്‍ താരത്തിന്‍റെ വെളിപ്പെടുത്തല്‍ തികച്ചും പ്രാഥമികമാണെന്നും നിലവിലെ ക്ലബ്ബായ മാഴ്‌സെലിയും ആഴ്‌സണലും തമ്മിലുള്ള ചര്‍ച്ച നടക്കുകയാണെന്നും പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തു പോയ ഫ്രാന്‍സ് ടീമിനായി യൂറോ 2008 ല്‍ രണ്ട് തവണ മാത്രമേ നസ്രി കളിച്ചുള്ളൂ. അതും പകരക്കാരന്‍റെ വേഷത്തില്‍. മാഴ്‌സലിക്കൊപ്പം കളിച്ച നാല് സീസണുകള്‍ക്ക് ശേഷം ഫ്രാന്‍സിന്‍റെ അണ്ടര്‍ 17 ടീമില്‍ 2004 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും നസ്രി കളിച്ചിരുന്നു.

നസ്രിയെ ഫ്രാന്‍സിന്‍റെ പുതിയ സിഡാനായിട്ടാണ് വിലയിരുത്തുന്നത്. മാഴ്‌സെലിയില്‍ ഒമ്പതാം വയസ്സില്‍ എത്തിയ താരം 2004-05 സീസണുകളില്‍ ഫ്രഞ്ച് ക്ലബ്ബിനായി അരങ്ങേറ്റം നടത്തി. ഫ്രഞ്ച് യുവതാരത്തിനുള്ള 2006/07 സീസണുകളിലെ അവാര്‍ഡ് സ്വന്തമാക്കിയ നസ്രി വിങ്ങുകളിലോ നടുക്കോ കളിക്കാന്‍ അസാമാന്യ പാടവമുള്ളവനാണ്.

പാരീസ്: | WEBDUNIA| Last Modified ചൊവ്വ, 24 ജൂണ്‍ 2008 (12:55 IST)
കഴിഞ്ഞ ഫ്രഞ്ച് ലീഗില്‍ 30 കളികളില്‍ ആറ് ഗോളുകള്‍ കണ്ടെത്തിയ നസ്രി സ്ട്രാസ് ബെര്‍ഗിനെ 4-3 നു പരാജയപ്പെടുത്തി മാഴ്‌സെലിയെ അടുത്ത ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലേക്ക് പ്രവേശിപ്പിച്ചു. 2007 ല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഫ്രാന്‍സിന്‍റെ എല്ലാ യുവ ടീമുകളിലും താരം കളിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :