ഡ്യൂറന്‍ഡ് കപ്പ്; ചര്‍ച്ചിലിനു ആദ്യജയം

football
PTIFILE
പുതിയ സീസണിലെ ഡ്യൂറാന്‍ഡ് കപ്പ് ഫുട്ബോളില്‍ ആദ്യ ജയം ചര്‍ച്ചില്‍ ബ്രദേഴ്‌സിന്. 120 മതു ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഗോവന്‍ ടീം ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോ നോട്ടിക്‍സിനെതിരെ 4-1 നായിരുന്നു വിജയം കണ്ടെത്തിയത്. ചര്‍ച്ചിലിന്‍റെ വിദേശ നായകന്‍ ഒഡാഫേ ഒന്യേക ഒക്കോലിക്ക് മത്സരത്തില്‍ നാലു ഗോളുകള്‍ നേടി.

പതിനാലാം മിനിറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തിയ ഒക്കോലി രണ്ടാം പകുതിയില്‍ ഒരു ഹാട്രിക്ക് കൂടി നേടി. അറുപത്താറാം മിനിറ്റില്‍ ബാംഗ്ലൂര്‍ ടീമിനായി സ്ട്രൈക്കര്‍ ബിമല്‍ മിന്‍സ് ഒരു ഗോള്‍ മടക്കി. മത്സരത്തില്‍ ഒക്കോലി മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ബാംഗ്ലൂര്‍ പ്രതിരോധനിര ആഫ്രിക്കന്‍ കളിക്കാരനെ പിടിച്ചു നിര്‍ത്താനായില്ല.

പതിനാലാം മിനിറ്റില്‍ നൌബാ സിംഗിന്‍റെ ഒരു ബുദ്ധിപരമായ പാസ്സിലായിരുന്നു ഒക്കോലി ആദ്യ ഗോള്‍ കണ്ടെത്തിയത്. ഒക്കോലിയുടെ പന്തു നിയന്ത്രണവും ഡ്രിബ്ലിംഗ് മികവും അങ്ങേയറ്റം കായിക ക്ഷമതയും ബാംഗ്ലൂര്‍ പ്രതിരോധത്തിനു നിരന്തരം തലവേദന ഉയര്‍ത്തിയെങ്കിലും ഒരു ഗോളോടെ ഒന്നാം പകുതി അവസാനിച്ചു.

ന്യൂഡല്‍‌ഹി; | WEBDUNIA|
രണ്ടാം പകുതി തുടങ്ങി 11 മിനിറ്റിനകം രണ്ടാം ഗോള്‍ ഗോവന്‍ ടീം പെനാല്‍റ്റിയില്‍ നിന്നും സ്വന്തമാക്കി. തന്നെ ഫൌള്‍ ചെയ്‌തതിനു ലഭിച്ച പെനാല്‍റ്റി ഒക്കോലിക് തന്നെ ഗോളാക്കി. അവസാന മിനിറ്റുകളില്‍ ഒക്കോലിക് സ്കോറിംഗ് മികവിന്‍റെ പാരമ്യത്തിലെത്തി. തുടരെ രണ്ടു ഗോളുകളാണ് സ്വന്തം ടീമിനീയി അടിച്ചു കൂട്ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :