ചുവപ്പിനെതിരെ ചെല്‍‌സിയുടെ അപ്പീല്‍

ലണ്ടന്‍| WEBDUNIA|
കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിനിടയില്‍ തങ്ങളുടെ നായകന്‍ ജോണ്‍ ടെറിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ ചെല്‍‌സി ഔദ്യോഗികമായി ചോദ്യം ചെയ്തു . ടെറിക്ക് വേണ്ടി ചെല്‍‌സി സമര്‍പ്പിച്ച അപ്പീല്‍ ഫുട്ബോള്‍ അസോസിയേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ ചൊവാഴ്ച പരിഗണിക്കും.

ഈസ്റ്റ്‌ലന്‍ഡില്‍ നടന്ന മത്സരത്തില്‍ ടെറി സിറ്റിയുടെ ജോ ഗോള്‍ നേടുന്നത് തടയാന്‍ ഫൌള്‍ ചെയ്തുവെന്ന നിഗമനത്തില്‍ റഫറി മാര്‍ക്ക് ഹാല്‍‌സേ താരത്തെ ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. താക്കിത് പോലും ലഭിക്കാതെ ആയിരുന്നു ടെറിയുടെ പുറത്താകല്‍. എന്നാല്‍ ഇതിന്‍റെ ടീ റിപ്ലേയില്‍ ഇത്തരമൊരു ഫൌള്‍ നടന്നു എന്ന വ്യക്തമായതുമില്ല. ഈ സാഹചര്യത്തിലാണ് ചെല്‍‌സി അപ്പീല്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഒരു താരത്തിന് ലഭിച്ച ചുവപ്പ് കാര്‍ഡ് മഞ്ഞ കാര്‍ഡായി കുറയ്ക്കാന്‍ റെഗുലേറ്ററി അതൊറിറ്റിക്ക് അധികാരമില്ലെന്നിരിക്കെ റഫറിയുടെ തീരുമാനവുമായി അതോറിറ്റി യോജിക്കുന്നില്ലെങ്കില്‍ താരത്തിന്‍റെ ശിക്ഷ പൂര്‍ണ്ണമായും റദ്ദാക്കേണ്ടി വരും. എന്നാല്‍ ഇതിന് സാധ്യത കുറവാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഈ സാഹചര്യത്തില്‍ ടെറിക്ക് ചുവപ്പ് കാര്‍ഡ് കണ്ടതിന്‍റെ ഫലമായി ലഭിച്ച മൂന്ന് മത്സരങ്ങളിലെ വിലക്ക് നിലനില്‍ക്കുകയും ചെയ്യും. ഇതില്‍ മാറ്റമുണ്ടായില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റടും രണ്ടാം സ്ഥാനക്കാരായ ചെല്‍‌സിയും തമ്മില്ലുള്ള മത്സരത്തില്‍ ചെല്‍‌സി നായകന്‍ ജോണ്‍ ടെറിക്ക് പുറത്തിരിക്കേണ്ടി വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :