കുവൈറ്റിനു സസ്പെന്‍ഷന്‍

സൂറിച്ച്: | WEBDUNIA|
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും കുവൈറ്റ് ഫുട്ബോളിനെ പരമോന്നത സമിതിയായ ഫിഫ വിലക്ക് ഏര്‍പ്പെടുത്തി. കുവൈറ്റ് ഫുട്ബോള്‍ അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍‌മെന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ഈ നടപടി.

കുവൈറ്റ് പബ്ലിക്ക് അതോറിറ്റി യുവജന കായിക വിഭാഗത്തില്‍ കൈകടത്താന്‍ ആരംഭിച്ചതോടെയാണ് ഫിഫ കടുത്ത നടപടിക്കു മുതിര്‍ന്നത്. നടപടിയുടെ ഭാഗമായി അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പടെയുള്ള ഒരു മത്സരത്തിലും കുവൈറ്റിനോ കുവൈറ്റ് കളിക്കാര്‍ക്കോ പങ്കെടുക്കാനാകില്ല. ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഫിഫ ഈ തീരുമാനമെടുത്തത്.

ഒക്ടോബര്‍ 9 നു നടന്ന കുവൈറ്റ് ഫുട്ബോള്‍ അസോസിയേഷന്‍റെ തെരഞ്ഞെടുപ്പ് 2007 മെയില്‍ ഫിഫ എക് ക്യുട്ടീവ് കമ്മറ്റി എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നു കണ്ടെത്തുകയായിരുന്നു. ഇതിന്‍റെ ഫലമായി കുവൈറ്റ് ഫുട്ബോള്‍ അസോസിയേഷനു കീഴില്‍ വരുന്ന എല്ലാ അംഗങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും കളിക്കാര്‍ക്കും തിങ്കളാഴ്ച മുതല്‍ ഒരു മത്സരത്തിലും പങ്കെടുക്കാനാകില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :