കന്നവാരോ യൂറോയ്‌ക്കില്ല

PROPRO
ഇറ്റലി യോഗ്യത നേടിയെങ്കിലും നായകന്‍ കന്നവാരോയുടെ സ്ഥാനം യൂറോകപ്പ് നഷ്ടമാകുന്ന പ്രമുഖര്‍ക്ക് ഒപ്പമായി. യൂറോ തുടങ്ങാന്‍ രണ്ട് ദിവസം മാത്രം മുന്നില്‍ നില്‍ക്കേ പരിശീലനത്തിനിടയില്‍ പരുക്കേറ്റതാണ് പ്രതിരോധ താരത്തിനു വിനയായത്. ലോകകപ്പ് നയകന്‍റെ ഇടതു കാല്‍മുട്ടിന് സാരമായിട്ടാണ് പരുക്കേറ്റിരിക്കുന്നത്.

തിങ്കളാഴ്ച പരിശീലനത്തിനിടയില്‍ ഇറ്റാലിയന്‍ ടീമിലെ സഹതാരം ചില്ലെനിയുമായി കൂട്ടിയിടിച്ചാണ് ഇറ്റാലിയന്‍ നായകന് പരുക്ക് പറ്റിയിരിക്കുന്നത്. ഓസ്ട്രിയയില്‍ യൂറോ തയ്യാറെടുപ്പ് നടത്തുന്ന തിരക്കിലാണ് ഇപ്പോള്‍ ഇറ്റാലിയന്‍ ടീം. ഇറ്റാലിയന്‍ ടീം ഓസ്ട്രിയയില്‍ എത്തി ആറ് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ റയല്‍ താരത്തിനു പരുക്കേറ്റു.

20 മിനിറ്റ് കളത്തില്‍ കിടന്ന സംഭവത്തിനു ശേഷം കന്നവാരോയെ സ്ട്രെച്ചസിലാണ് പുറത്തേക്ക് കൊണ്ട്പോയത്. കന്നവാരോയ്‌ക്ക കളിക്കാനാകില്ല എന്ന് ഉറപ്പായ സ്ഥാനത്ത് ഫിയോറന്‍റീന താരം അലെക്‍സാന്ദ്രോ ഗാംബെരിനിയെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. കന്നവാരോയ്‌ക്ക് പകരം ഒന്നാം നമ്പര്‍ ഗോളി ബഫണ്‍ ടീമിനെ നയിക്കാനാണ് സാധ്യത.

ഫ്രഞ്ച് മദ്ധ്യനിര താരം പാട്രിക് വിയേരയും പരുക്കിന്‍റെ പിടിയില്‍ ആയി. യൂറോയ്‌ക്ക് മുമ്പ് നടന്ന പ്രദര്‍ശന മത്സരത്തില്‍ പരാഗ്വേയ്‌ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു വിയേരയ്‌ക്ക് പരുക്കേറ്റത്. 31 കാരനായ താരത്തിന് ചികിത്സ നല്‍കിയെങ്കിലും പൂര്‍ണ്ണമായി ഭേദമാകാന്‍ യൂറോപ്യന്‍ സ്ക്വാഡില്‍ നിന്നും തിരിച്ചയയ്‌ക്കേണ്ടി വന്നു‍.

റോം:| WEBDUNIA|
പകരം എ സി മിലാന്‍റെ മാത്യൂ ഫ്ലാമിനി ഫ്രഞ്ച് മദ്ധ്യനിരയില്‍ കളിക്കും. ഇറ്റാലിയന്‍ ടീമില്‍ 116 തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ള 34 കാരനായ കന്നവാരോ ലോകകപ്പ് നേടിയ ടീമിന്‍റെ നായകനാണ്. ജര്‍മ്മനിയില്‍ നടന്ന ലോകകപ്പിലെ മികച്ച വിജയം കന്നവാരോയെ ആ വര്‍ഷത്തെ ലോകത്തിലെ മികച്ച താരത്തിനുള്ള പുരസ്ക്കാരത്തിനു അര്‍ഹനാക്കി. മിക്കവാറും ഇത് കന്നവാരോയുടെ അവസാനത്തെ യൂറോ ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :