നെയ്‌മറെ സ്വന്തമാക്കാന്‍ യുണൈറ്റഡ്‌; മുടക്കുന്നത് വമ്പന്‍ തുക - ഏറ്റുമുട്ടുന്നത് റയലുമായി

നെയ്‌മറെ സ്വന്തമാക്കാന്‍ യുണൈറ്റഡ്‌; മുടക്കുന്നത് വമ്പന്‍ തുക - ഏറ്റുമുട്ടുന്നത് റയലുമായി

 Neymar , Manchester united , PSG , Transfer news , rumours , Jose Mourinho , real madrid , Barcelona , പി എസ് ജി , മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ , പിഎസ്‌ജി , മൗറീഞ്ഞോ , യുണൈറ്റഡ്‌ , റയാല്‍ മാഡ്രിഡ്
പാരീസ്‌| jibin| Last Modified ശനി, 24 മാര്‍ച്ച് 2018 (14:12 IST)
ഫുട്‌ബോള്‍ ലോകത്ത് മറ്റൊരു വമ്പന്‍ ട്രാന്‍‌സ്‌ഫര്‍ നടക്കാനൊരുന്നു. ബാഴ്‌സലോണയില്‍ നിന്നും പി എസ് ജിയില്‍ എത്തിയ നെയ്‌മറെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീല്‍ വമ്പന്മാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

മധ്യനിര താരം പോള്‍ പോഗ്‌ബയെ പിഎസ്‌ജിക്കു നല്‍കിയ ശേഷം നെയ്‌മറെ പാളയത്തിലെത്തിക്കാനാണ് യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി യുണൈറ്റഡ്‌ പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ 260 ദശലക്ഷം യൂറോ നീക്കിവച്ചതായി
പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്‌ കോമാണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തു വിലകൊടുത്തും നെയ്‌മറെ കൂടെ കൂട്ടാനാണ് മൗറീഞ്ഞോ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. സ്‌പാനിഷ്‌ ക്ലബ്ബായ റയാല്‍ മാഡ്രിഡും നെയ്‌മറിനായി നീക്കം നടത്തുന്നതിനാല്‍ ശക്തമായ ഇടപെടലുകളാണ് യുണൈറ്റഡ് നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :