റൊണാള്‍ഡോ വന്നു; ഹിഗ്വയ്‌ന്‍ മിലാനിലേക്ക് - നിലപാടറിയിച്ച് മറോട്ട

റൊണാള്‍ഡോ വന്നു; ഹിഗ്വയ്‌ന്‍ മിലാനിലേക്ക് - നിലപാടറിയിച്ച് മറോട്ട

 ronado , higuains , AC Milan , ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ , യുവന്റസ് , ഗൊൺസാലോ ഹിഗ്വയ്‌ന്‍
പാരീസ്| jibin| Last Modified ചൊവ്വ, 31 ജൂലൈ 2018 (14:55 IST)
റയല്‍ മാഡ്രിഡില്‍ നിന്നും സൂപ്പര്‍‌താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലെത്തിയതോടെ ടീമിന്റെ പ്രധാന സ്‌ട്രൈക്കര്‍ ഗൊൺസാലോ ഹിഗ്വയ്‌ന്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

എസി മിലാനിലേക്ക് ചേക്കാറാനാണ് ഹിഗ്വയ്‌ന്‍ നീക്കം നടത്തുന്നത്. താരത്തിന്റെ സഹോദരനും ഏജന്‍റുമായ നിക്കോളാസ് മിലാന്‍ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച നടത്തി. അര്‍ജന്റീന താരം ക്ലബ്ബ് വിടുന്നതില്‍
എതിര്‍പ്പ് ഉയര്‍ത്തില്ലെന്ന നിലപാടിലാണ് യുവന്റസ്.

ചെല്‍സിയും മിലാനുമാണ് ഹിഗ്വയ്‌നു വേണ്ടി മത്സര രംഗത്തുണ്ടായിരുന്നത്. എന്നാല്‍ മിലാനിലേക്ക് പോകാന്‍ താരം താല്‍‌പ്പര്യം പ്രകടിപ്പിച്ചതോടെ ചെല്‍‌സി നീക്കത്തില്‍ നിന്നും പിന്നോക്കം പോയി.

റൊണാള്‍ഡോ എത്തിയ സാഹചര്യത്തില്‍ യുവന്റസില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് വ്യക്തമായതോടെയാണ് ഹിഗ്വയ്‌ന്‍ പുതിയ ഇടം തേടുന്നത്. യുവന്റസ് ചീഫ് ഗിയുസെപ്പെ മറോട്ടയും ഹിഗ്വയ്‌നെ ഉപേക്ഷിക്കണമെന്ന നിലപാടിലാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :