പാരീസ്|
സജിത്ത്|
Last Modified വ്യാഴം, 18 ജനുവരി 2018 (09:45 IST)
ഫ്രഞ്ച് ലീഗിൽ തകര്‍പ്പന്‍ ജയവുമായി പിഎസ്ജി. ബ്രസീലിയൻ സൂപ്പർ താരമായ നെയ്മറുടെ മികവിലായിരുന്നു എതിരില്ലാത്ത എട്ടുഗോളുകൾക്ക് പിഎസ്ജി ദുർബലരായ ദിജോണിനെ വീഴ്ത്തിയത്. നെയ്മര്‍ നാലു ഗോളുകള്‍ നേടിയ മത്സരത്തില്‍ എയ്ഞ്ചൽ ഡി മരിയ രണ്ടും കവാനി, എംബാപ്പെ എന്നിവർ ഓരോ ഗോളും നേടി.
നാലാം മിനിറ്റിൽ ഡി മരിയയിലൂടെയാണ് പിഎസ്ജി ഗോൾവര്‍ഷം ആരംഭിച്ചത്. 15-ാം മിനിറ്റിൽ ഡി മരിയ വീണ്ടും ലക്ഷ്യം കണ്ടു. 21-ാം മിനിറ്റിൽ എഡിസൻ കവാനി പിഎസ്ജിയുടെ ലീഡ് മൂന്നാക്കി ഉയർത്തുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു നെയ്മറുടെ ഗോൾവേട്ട. 42, 57, 73 എന്നീ മിനിറ്റുകളിലാണ് നെയ്മർ നെയ്മർ ദിജോണ്‍ വലയിൽ പന്തെത്തിച്ചത്.
മത്സരത്തിലെ ഗോളോടെ കവാനി പിഎസ്ജിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒപ്പമെത്തി. 156 ഗോളുകൾ നേടിയ സ്ലാട്ടൻ ഇബ്രഹാമോവിച്ചിന്റെ റെക്കോര്‍ഡിനൊപ്പമാണ് കവാനി. ലീഗിൽ പിഎസ്ജിയുടെ തുടർച്ചയായ എട്ടാം വിജയമാണിത്. 56 പോയിന്റുമായി ലീഗിൽ പിഎസ്ജി ബഹുദൂരം മുന്നിലുമാണ്.