റിയോ ഡി ജനീറോ|
Last Modified വെള്ളി, 31 മെയ് 2019 (16:01 IST)
കോപ്പ അമേരിക്ക പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പരുക്കിന്റെ പിടിയിലായ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറുടെ ആരോഗ്യ വിവരങ്ങള്‍ പുറത്തുവിടാതെ അധികൃതര്‍.
കോപ്പ അമേരിക്ക പരിശീലന ക്യാമ്പിനിടെ നെയ്മറുടെ ഇടത് കാൽമുട്ടിനാണ് പരുക്കേറ്റത്. പിന്നാലെ താരം ഗ്രൌണ്ട് വിടുകയും ചികിത്സ തേടുകയും ചെയ്‌തു. കഴിഞ്ഞ ദിവസം റിയോയ്‌ക്ക് സമീപം ടീം പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ നെയ്‌മര്‍ വിശ്രമത്തിലായിരുന്നു.
എന്നാൽ നെയ്മർ ജിംനേഷ്യത്തിൽ വ്യായാമം ചെയ്തതായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. നെയ്‌മര്‍ ആരോഗ്യം വീണ്ടെടുത്തോ എന്ന കാര്യത്തില്‍ ഫെഡറേഷന്‍ വ്യക്തത നല്‍കിയിട്ടില്ല.
അതേസമയം, പരുക്കിൽ നിന്ന് പൂർണ മോചിതനായെങ്കിൽ മാത്രമെ നെയ്മർ ഖത്തറിനും ഹോണ്ടുറാസിനുമെതിരായ സന്നാഹമത്സരങ്ങളിൽ കളിക്കൂയെന്ന് ബ്രസീൽ ടീം ഫിറ്റ്നസ് കോച്ച് ഫാബിയോ വ്യക്തമാക്കി. ജൂൺ 14ന് ബൊളീവിയയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.