ഏഴഴകില്‍ ലയണല്‍ ആന്ദ്രേ മെസി; ബലന്‍ ദ് ഓര്‍ പുരസ്‌കാരത്തില്‍ വീണ്ടും മുത്തമിട്ടു

രേണുക വേണു| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (08:15 IST)

അര്‍ജന്റീന - പി.എസ്.ജി. താരം ലയണല്‍ ആന്ദ്രേ മെസിക്ക് ഏഴാം ബാലന്‍ ദ് ഓര്‍. ഏറ്റവും കൂടുതല്‍ തവണ ബലന്‍ ദ് ഓര്‍ പുരസ്‌കാരം നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസി അരക്കിട്ടുറപ്പിച്ചു. അഞ്ച് ബലന്‍ ദ് ഓര്‍ സ്വന്തമാക്കിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. 2021 ലെ ബലന്‍ ദ് ഓര്‍ പുരസ്‌കാര പ്രഖ്യാപനം ഇന്ന് പുലര്‍ച്ചെ പാരീസിലാണ് നടന്നത്. 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളിലും മെസിയാണ് ബലന്‍ ദ് ഓര്‍ നേടിയത്. ബയേണ്‍ മ്യൂണിക്കിനായി മികച്ച പ്രകടനം നടത്തിയ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയാണ് രണ്ടാം സ്ഥാനത്ത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :