പുനെ|
jibin|
Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (10:10 IST)
ജീവന്‍ മരണ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. നിര്‍ണായകമായ പോരാട്ടത്തില്‍ പുണെ സിറ്റി എഫ്സിയെയാണ് കൊമ്പന്മാര്‍ നേരിടേണ്ടത്. ഇന്നും കൂടി തോല്‍വിയേറ്റുവാങ്ങിയാല്‍ സെമിഫൈനല്‍ സാധ്യതയെ ബാധിക്കുമെന്നതിനാല്‍ ഇന്നത്തെ കളി ബ്ലാസ്‌റ്റേഴ്‌സിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്.
അഞ്ചുകളികളില്‍ ഒരു ജയവും സമനിലയും മൂന്നു തോല്‍വിയുമാണ് മഞ്ഞപ്പടയുടെ പേരിലുള്ളത്. നാല് പോയന്‍റുമായി പട്ടികയുടെ അവസാനത്തിലാണ് സ്ഥാനം. മുംബൈ സിറ്റി എഫ്.സി.യോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ അവര്‍ അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തയോടും ഡല്‍ഹി ഡയനാമോസിനോടും എഫ്.സി. ഗോവയോടും ഓരോ ഗോളിന്റെ വ്യത്യാസത്തിന് തോല്‍ക്കുകയായിരുന്നു.
അഞ്ചു മത്സരങ്ങളില്‍നിന്നായി മൂന്നുകളിയില്‍ ജയവും രണ്ടുതോല്‍വിയും നല്‍കിയ ഒമ്പതു പോയന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് പുണെയുടെ നില്‍പ്. ജാക്കിചന്ദ് സിങ്, തുന്‍സെ സാന്‍ലി, കാലു ഉചെ എന്നീ ബുള്ളറ്റുകളിലാണ് പുണെയുടെ കുതിപ്പ്. എന്നാല്‍, കഴിഞ്ഞമത്സരങ്ങളില്‍ മുന്‍നിരക്ക് പന്തത്തെിക്കുന്നതില്‍ നിര്‍ണായക വേഷമിട്ട ലെനി റോഡ്രിഗ്സ് പരിക്കുമൂലം കേരളത്തിനെതിരെ കളിക്കാനുണ്ടാകില്ല.