സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഏപ്രില്‍ ആറിന്

ബ്ലാസ്റ്റേഴ്സ് ഇനി നെറോക്ക എഫ് സിയുമായി കൊമ്പുകോർക്കും

സുമീഷ്| Last Modified ചൊവ്വ, 13 മാര്‍ച്ച് 2018 (11:28 IST)
സൂപ്പർകപ്പിന്റെ ആദ്യ റൗണ്ട് നറുക്കെടുപ്പ് പൂർത്തിയായി. കേരളാബ്ലാസ്റ്റേഴ്സ് നെറോക്ക എഫ് സിയെയാണ് ആദ്യം നേരിടുക. ഐ ലീഗിൽ രണ്ടാം സ്ഥാനക്കാരാണ് നെറോക്ക എഫ് സി. ഐ എസ് എൽ ലീഗ് മത്സരങ്ങളിൽ ആറാം സ്ഥാനത്തെത്തിയ ബ്ലസ്റ്റേഴ്സ് സൂപ്പർ കപ്പിലേക്ക് നേരത്തേ യോഗ്യത നേടിയിരുന്നു. ഏപ്രില്‍ ആറിനാണ് ബ്ലാസ്റ്റേഴ്സും നെറോക്ക എഫ് സിയും തമ്മിൽ ഏറ്റുമുട്ടുക.

മാർച്ച് 15നും 16നുമായി നടക്കുന്ന യോഗ്യത മത്സരങ്ങളിലൂടെ സൂപ്പർ കപ്പിനു തുടക്കമാകും. ബെംഗളുരു, എഫ് സി ഗോവ, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ടിമുകൾ യോഗ്യതാ റൗണ്ടില്‍ നിന്ന് യോഗ്യത നേടുന്ന ടീമുകളോടാണ് ആദ്യം ഏറ്റുമുട്ടുക.

ചെന്നൈയിന്‍ എഫ് സി ഐസ്വാള്‍ എഫ് സിയുമായും പൂനെ സിറ്റി ഷില്ലോംഗ് ലാജോംഗുമായും മിനര്‍വ്വ പഞ്ചാബ് ജംഷഡ്പൂരുമായും ആദ്യ മത്സരങ്ങൾ കളിക്കും. ഗോകുലം കേരളാ എഫ് സി യോഗ്യത നേടിയാൽ ബെംഗളുരു എഫ് സിയുമായായിരിക്കും ആദ്യം കളിക്കുക.

മാര്‍ച്ച് 31 ന് ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ തുടക്കമാകുന്ന പ്രീ ക്വാർട്ടർ മത്സരങ്ങൾ ഏപ്രില്‍ ആറോടെ അവസാനിക്കും. ഡല്‍ഹി ഡൈനാമോസ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയും നോര്‍ത്ത് ഈസ്റ്റ് ഗോകുലത്തെയും മുംബൈ സിറ്റി ഇന്ത്യന്‍ ആരോസിനെയും എ ടി കെ ചെന്നൈ സിറ്റിയെയുമാണ് യോഗ്യതാ മത്സരങ്ങളിൽ നേരിടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :