ലിവർപൂളിൽ ക്ലോപ്പ് യുഗത്തിന് അന്ത്യമാകുന്നു, സീസണിനൊടുവിൽ ക്ലബ് വിടുമെന്ന് സ്റ്റാർ പരിശീലകൻ

Klopp,Liverpool
അഭിറാം മനോഹർ| Last Modified ശനി, 27 ജനുവരി 2024 (09:34 IST)
Jurgen Klopp
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് ക്ലബ് വിടുന്നു. ഈ സീസണിനൊടുവില്‍ ക്ലബ് വിടുമെന്ന് ക്ലോപ്പ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് ക്ലോപ്പ് ഈ കാര്യം അറിയിച്ചത്. ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് 2015ല്‍ ലിവര്‍പൂളിലെത്തിയ ക്ലോപ്പ് ചാമ്പ്യന്‍സ് ലീഗ് അടക്കം 6 കിരീടങ്ങള്‍ ലിവര്‍പൂളിനായി നേടികൊടുത്തിട്ടുണ്ട്. ലിവര്‍പൂള്‍ നേടിയ ഒരേയൊരു പ്രീമിയര്‍ ലീഗ് ക്ലോപ്പിന് കീഴിലായിരുന്നു.

ഈ സീസണിനൊടുവില്‍ ഞാന്‍ ക്ലബ് വിടും. ഇതൊരു ഞെട്ടലുണ്ടാക്കുന്ന കാര്യമാണെന്നറിയാം. പക്ഷേ കരുത്ത് ചോര്‍ന്നുപോവുകയാണ്. കഴിഞ്ഞ നവംബറില്‍ തന്നെ ഇക്കാര്യം ക്ലബ് ഉടമകളെ അറിയിച്ചിരുന്നു. മറ്റൊരു ക്ലബിനെ പരിശീലിപ്പിക്കുന്നത് ഇപ്പോള്‍ ആലോചനയിലില്ല. ഒരുപക്ഷേ ഒരിക്കലും മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബിനെ പരിശീലിപ്പിക്കില്ല. ക്ലോപ്പ് വ്യക്തമാക്കി.ക്ലോപ്പ് ക്ലബ് വിടുന്ന കാര്യം ലിവര്‍പൂളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :