1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. ISL Final Live Updates Hyderabad FC vs Kerala Blasters

കപ്പ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചത്ത് അപ്രതീക്ഷിത പ്രഹരം; ഹൈദരബാദിന്റെ രക്ഷകനായി തവോറ

ISL Final
Hyderabad FC

ഐ.എസ്.എല്‍. കിരീടം ഉറപ്പിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിന് 88-ാം മിനിറ്റില്‍ അപ്രതീക്ഷിത പ്രഹരം. ഹൈദരബാദ് എഫ്.സി.ക്ക് വേണ്ടി സാഹില്‍ തവോറ സമനില ഗോള്‍ നേടി. 68-ാം മിനിറ്റില്‍ മലയാളി താരം കെ.പി.രാഹുലിലൂടെ കേരളം മുന്നിലെത്തിയതാണ്. കിരീടം ഉറപ്പിച്ച് മുന്നേറുന്നതിനിടെ ഹൈദരബാദിന്റെ സമനില ഗോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ വലയിലെത്തി. ഇതോടെ നിശ്ചിത സമയത്ത് 1-1 എന്ന നിലയില്‍ മത്സരം അവസാനിച്ചു. ഫൈനലിന്റെ എക്‌സ്ട്രാ ടൈം പോരാട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
 
അടുത്ത ലേഖനം
ചാട്ടുളി പോലൊരു ലോങ് റേഞ്ചര്‍ ഹൈദരബാദിന്റെ നെഞ്ചത്ത്; മലയാളി താരം കെ.പി.രാഹുലിലൂടെ കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ്