ചാട്ടുളി പോലൊരു ലോങ് റേഞ്ചര്‍ ഹൈദരബാദിന്റെ നെഞ്ചത്ത്; മലയാളി താരം കെ.പി.രാഹുലിലൂടെ കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ്

രേണുക വേണു| Last Modified ഞായര്‍, 20 മാര്‍ച്ച് 2022 (21:01 IST)

ഐ.എസ്.എല്‍. കലാശപ്പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ്. ഫൈനലില്‍ ഹൈദരബാദ് എഫ്.സി.ക്കെതിരെ കേരളം ആദ്യ ഗോള്‍ നേടി. മത്സരത്തിന്റെ 68-ാം മിനിറ്റിലാണ് മലയാളി താരം കെ.പി.രാഹുല്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി നിര്‍ണായക ഗോള്‍ നേടിയത്. ചാട്ടുളി പോലൊരു ലോങ് റേഞ്ചര്‍ ഹൈദരബാദ് എഫ്.സി.യുടെ പോസ്റ്റിലേക്ക് രാഹുല്‍ ഉതിര്‍ക്കുകയായിരുന്നു. ആദ്യ പകുതി ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :