മുംബൈ|
jibin|
Last Updated:
വ്യാഴം, 18 ഡിസംബര്‍ 2014 (11:11 IST)
പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിനായുള്ള പോരാട്ടം കേരളാ ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡീ കൊൽക്കത്തയും തമ്മിൽ. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4 0-2
നാണ് കൊല്‍ക്കത്ത ഗോവയെ തോല്‍പ്പിച്ച് ഫൈനലിലേക്ക് ചുവട് വെച്ചത്.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം ഗോൾ രഹിത സമനിലയിലായതിനെ തുടർന്ന് ഷൂട്ടൗട്ടിലാണ് ഫലം നിർണയിക്കപ്പെട്ടത്. ശനിയാഴ്ച മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ അത് ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ളാസ്റ്റേഴ്സ് ഏറ്റുമുട്ടും. ചെന്നൈയെ തകര്‍ത്താണ് ബ്ളാസ്റ്റേഴ്സ് ഫൈനലിലേക്കുള്ള ടിക്കറ്റ് വാങ്ങിയത്. വ്യാഴാഴ്ച് രാവിലെ കൊച്ചിയില്‍ പരിശീലനം നടത്തിയ ബ്ളാസ്റ്റേഴസ് വ്യാഴാഴ്ച് വൈകിട്ടോടെ മുംബൈയിലേക്ക് തിരിക്കും.
കൊൽക്കത്ത മികച്ച ടീമായതിനാല്‍ കടുത്ത പോരാട്ടമാകും കൊല്‍ക്കത്തയില്‍ നേരിടേണ്ടി വരുകയെന്ന് ബ്ളാസ്റ്റേഴ്സ് കോച്ച് വ്യക്തമാക്കി.
സച്ചിൻ തെൻഡുൽക്കറുടെയും സൗരവ് ഗാംഗുലിയുടെയും കൂടി പോരാട്ടമാകും. സച്ചിൻ ബ്ളാസ്റ്റേഴ്സിന്റെയും ഗാംഗുലി അത്ലറ്റിക്കോ ഡീ കൊൽക്കത്ത ക്ളബ്ബിന്റെയും ഉടമയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.