Sumeesh|
Last Modified തിങ്കള്‍, 16 ജൂലൈ 2018 (14:32 IST)
ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ക്രോയേഷ്യയേ ഇന്ത്യ മാതൃകയാക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർബജൻ സിങ്. ഇന്ത്യൻ രാഷ്ട്രിയത്തെ പരിഹസിച്ചുകൊണ്ടാണ് ഹർബജൻ ഇക്കാര്യം ട്വീറ്റ് ചെയ്തത്.
നിങ്ങളുടെ ചിന്തകൾ മാറ്റു, രാജ്യം മാറും എന്ന് അർത്ഥം വരുന്ന ‘സോച് ബദലോ ദേശ് ബദലേഗ‘ എന്ന ഹാഷ്‌ടാഗിലാണ് ഹർബജന്റെ ട്വീറ്റ്. 50 ലക്ഷം ജനങ്ങൾ മാത്രമുള്ള ക്രൊയേഷ്യ ലോകകപ്പ് കളിക്കുമ്പോൾ 135 കോടി ജനസംഖ്യയുള്ള ഇന്ത്യ ഹിന്ദു-മുസ്‌ലിം കളി കളിക്കുകയണെന്ന് ഹർബജൻ പരിഹസിക്കുന്നു.
മികച്ച പ്രകടനമാണ് ഇത്തവണ ലോകകപ്പിൽ ക്രൊയേഷ്യ നടത്തിയത്. ഇതാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് ഫൈനൽ കളിക്കുന്നത്. 1998ലെ ലോകകപ്പിൽ ക്രൊയേഷ്യ സെമി ഫൈനൽ വരെ എത്തിയിരുന്നു. അന്നും ഫ്രാൻസിനോട് പരാജയപ്പെട്ടാണ് ക്രൊയേഷ്യ പുറത്താകുന്നത്.