സൌഹൃദ ഫുട്ബോള്‍: സ്പെയിനിനെ ഹോളണ്ട് തകര്‍ത്തു

രാജ്യാന്തര സൌഹൃദ ഫുട്ബോള്‍ , സ്പെയിന്‍ ആന്‍ഡ് ഹോളണ്ട്
ആംസ്റ്റര്‍ഡാം| jibin| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (08:56 IST)
രാജ്യാന്തര സൌഹൃദ ഫുട്ബോള്‍ മല്‍സരത്തില്‍ മുന്‍ ലോക ചാംമ്പ്യന്‍മാരായ സ്പെയിനിനെ ഹോളണ്ട് തകര്‍ത്തു. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്പാനിഷ് ടീം തകര്‍ന്നത്. കളിയുടെ തുടക്കത്തില്‍ 13മത് മിനിറ്റില്‍ യുവതാരം സ്റ്റീഫന്‍ ഡീവ്രിജും 16മത് മിനിറ്റില്‍ ഡേവി ക്ളാസനുമാണ് ഹോളണ്ടിനായി ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇറ്റലി സ്വന്തം തട്ടകത്തില്‍ സമനിലയില്‍ കുരുങ്ങി.

ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഇംഗ്ലണ്ടും ഇറ്റലിയും ഓരോ ഗോള്‍ വീതം നേടി. 29മത് മിനിറ്റില്‍ ഗ്രാസിയാനോ പെല്ലെയിലൂടെ ഇറ്റലി ലീഡെടുത്തെങ്കിലും കളിതീരാന്‍ 11 മിനിറ്റ് അവശേഷിക്കെ ഇംഗ്ലണ്ട് തിരിച്ചടിയ്ക്കുകയായിരുന്നു. ആന്ദ്രോസ് ടൌണ്‍സെന്റിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ സമനില ഗോള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :