‘മെസിയെ വിട്ടു കിട്ടണം’; ബാഴ്സയുടെ ചതി തുറന്ന് പറഞ്ഞ് റോമ- വിവാദം കത്തുന്നു

സ്കൂട്ടാൻ ശ്രമിച്ച ബാഴ്സയ്ക്ക് എട്ടിന്റെ പണി കൊടുത്ത് റോമ

അപർണ| Last Modified ശനി, 28 ജൂലൈ 2018 (10:23 IST)
ബ്രസീല്‍ യുവതാരം മാല്‍ക്കമിനെ അട്ടിമറിയിലൂടെയാണ് ബാഴ്സ് സ്വന്തമാക്കിയത്. തങ്ങള്‍ മാല്‍ക്കമിനെ സ്വന്തമാക്കി എന്ന് റോമ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് ബാഴ്‌സ അപ്രതീക്ഷിതമായി യുവതാരത്തെ റാഞ്ചിയെടുത്തത്. ഇത് കനത്ത അപമാനമാണ് റോമയ്ക്ക് വരുത്തിവച്ചിരിക്കുന്നത്.

റോമ മാല്‍ക്കമിന്റെ ക്ലബായ ബോര്‍ഡെക്‌സിന് വാഗ്ദാനം ചെയ്ത തുകയുടെ ഇരട്ടി പണം വാഗ്ദാനം ചെയ്താണ് ബാഴ്‌സ മാൽക്കമിനെ റാഞ്ചിയെടുത്തത്. ബാഴ്സ തങ്ങളെ ചതിക്കുകയാണെന്ന് റൊമ പറഞ്ഞു. എന്നാല്‍ റോമയ്‌ക്കേറ്റ ഈ മുറിവ് അവര്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാകില്ല.

റോമ സ്‌പോട്ടിംഗ് ഡയറക്ടര്‍ മോഞ്ചി ബാഴ്സയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. സംഭവം വിവാദമായതോടെ ബാഴ്സ മാപ്പ് പറഞ്ഞ് സ്കൂട്ടാവാൻ ശ്രമിച്ചിരുന്നു. എന്നാൽ, ബാഴ്‌സയുടെ മാപ്പ് പറയല്‍ നയതന്ത്രം അംഗീകരിക്കാനാകില്ലെന്ന് മോഞ്ചി തുറന്ന് പറയുന്നു.

ഞങ്ങളോട് ക്ഷമാപണം നടത്തി, പക്ഷെ ഞങ്ങള്‍ ഒരിക്കലും അതു അംഗീകരിച്ചിട്ടില്ല, ഞങ്ങള്‍ക്ക് മെസിയെ കൈമാറാന്‍ സമ്മതിച്ചാല്‍ ഞങ്ങള്‍ അതു അംഗീകരിക്കും’ മോഞ്ചി പറഞ്ഞു. ഇക്കാര്യത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് മോഞ്ചിയുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :