അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 ജൂലൈ 2021 (12:43 IST)
ആവേശത്തിന്റെ കൊടുമുടിയിൽ ഫുട്‌ബോൾ ആരാധകരെ കൊണ്ടെത്തിച്ച യൂറോ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ശേഷം സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തിരിതെളിയുന്നു. കരുത്തരായ ഇറ്റാലിയൻ പടയും സ്പെയിനിന്റെ കാളക്കൂറ്റന്മാരും തമ്മിലാണ് ആദ്യ സെമി പോരാട്ടം.
യൂറോ കപ്പിൽ ജൈത്രയാത്ര തുടരുന്ന സ്പെയിനും ഇറ്റലിയും കൂട്ടിമുട്ടുമ്പോൾ മത്സരത്തിൽ തീ പാറുമെന്ന് തീർച്ച. അലസമായി തുടങ്ങി താളം കണ്ടെത്തിയ
സ്പെയിൻ യൂറോയിലെ ഏറ്റവും ഒത്തിണക്കം കാണിക്കുന്ന ടീമുകളിൽ ഒന്നാണ്. എന്നാൽ കഴിഞ്ഞ 2 കളികളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇറ്റാലിയൻ ആക്രമണത്തെ സ്പെയിൻ എങ്ങനെ നേരിടുമെന്നതാണ് സെമി മത്സരത്തെ ആകർഷകമാക്കുന്നത്.
പ്രതിരോധത്തിന്റെ അമരക്കാർ എന്ന നിലയിൽ നിന്നും ഗോളുകൾ കൂടി കണ്ടെത്താനുള്ള ശേഷി കൂടി ലഭിച്ചതോടെ യൂറോയിലെ ഏറ്റവും അപകടകാരിയായ ടീമായിരിക്കുകയാണ് ഇറ്റലി. പ്രതിരോധനിരക്കാരൻ
സ്പിനസോളയുടെ പരിക്ക് തിരിച്ചടിയായില്ലെങ്കിൽ സ്പെയിനിന് വലിയ തലവേദന സൃഷ്ടിക്കാൻ ഇറ്റലിക്കാവും.
മറ്റൊരു സെമി പോരാട്ടത്തിൽ മറ്റന്നാൾ ഇംഗ്ലണ്ടും ഡെൻമാർക്കും തമ്മിൽ ഏറ്റുമുട്ടും. ഇതുവരെ യൂറോ കിരീടത്തില്‍ തൊടാത്ത ഇംഗ്ലണ്ട് 25 വര്‍ഷത്തിന് ശേഷമാണ് അവസാന നാലിലെത്തുന്നത്. ഡെന്‍മാര്‍ക്ക് രണ്ടാം കിരീടത്തിനായാണ് ഒരുങ്ങുന്നത്. 1992ലായിരുന്നു ഡെൻമാർക്കിന്റെ ആദ്യ കിരീടം. വെംബ്ലിയിലാണ് 2 മത്സരങ്ങളും നടക്കുക.